Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമങ്കുവ ചിന്നാർ...

മങ്കുവ ചിന്നാർ ജലവൈദ്യുതി പദ്ധതി അനിശ്ചിതത്വത്തിൽ

text_fields
bookmark_border
ചെറുതോണി: അടുത്ത മാസം കമീഷൻ ചെയ്യുമെന്ന്​ പ്രഖ്യാപിച്ചിരുന്ന . ടണൽ നിർമാണം ഇഴഞ്ഞിഴഞ്ഞ്​ പൂ​ർത്തിയായെങ്കിലും വൈദ്യുതി നിലയത്തി​ൻെറ നിർമാണം അനിശ്ചിതത്വത്തിലാണ്​. ജോലികൾ ഏറ്റെടുക്കാൻ കരാറുകാരില്ലാത്തതാണ്​ കാരണം. ഇതേതുടർന്ന് റീടെൻഡർ ക്ഷണിച്ചിരിക്കുകയാണ്​ വൈദ്യുതി ബോർഡ്. റീടെൻഡർ അടുത്ത മാസം മൂന്നുവരെ സമർപ്പിക്കാം. അതേസമയം മങ്കുവക്ക്​ സമീപം ചിന്നാർ ആറടിക്കെട്ടിൽ നിർമാണം നടന്നുവന്ന ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായ ടണൽ നിർമാണം പൂർത്തിയായി. 3.2 കി.മീറ്ററാണ് ടണലി​ൻെറ നീളം. 269.87 കോടി രൂപ നിർമാണച്ചെലവ്​ വന്ന ടണലി​ൻെറ ജോലികൾ 628 ദിവസം കൊണ്ടാണ്​ പൂർത്തിയാക്കിയത്. ചിന്നാറിൽ നിർമിക്കുന്ന അണക്കെട്ടിലെ വെള്ളം ടണലിലൂടെ പനംകുട്ടിയിൽ നിർമിക്കുന്ന വൈദ്യുതി നിലയത്തിൽ എത്തിച്ചാണ്​ വൈദ്യുതി ഉൽപാദനം. 24 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കുന്നതാണ്​ പദ്ധതി. വൈദ്യുതി നിലയം പൂർത്തിയാകുന്നതോടെ 550 അടി നീളവും മൂന്ന്​ മീ. വ്യാസവുമുള്ള പെൻസ്​റ്റോക്ക്​ പൈപ്പി​ൻെറ നിർമാണജോലികളും പൂർത്തിയാകണം. ഇതുകൂടാതെ സ്വിച്​യാർഡ്, വാൽവ് ഹൗസ്, ടെയിൽ റെയിസ് നിർമാണങ്ങളും ഹൈഡ്രോ മെക്കാനിക്കൽ, ഇലക്‌ട്രോ മെക്കാനിക്കൽ എന്നിവയുടെ നിർമാണവും നടക്കേണ്ടതുണ്ട്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story