Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാന്തല്ലൂര്‍ മേഖലയില്‍...

കാന്തല്ലൂര്‍ മേഖലയില്‍ കനത്ത മൂടല്‍ മഞ്ഞ്, വിളകള്‍ ചീയുന്നു; മുരടിപ്പും

text_fields
bookmark_border
മറയൂര്‍: ശീതകാല പച്ചക്കറി ഉല്‍പാദന കേന്ദ്രമായ കാന്തല്ലൂര്‍ മേഖലയില്‍ അനുഭവപ്പെടുന്ന അതിശക്​തമായ മൂടല്‍മഞ്ഞും മഴയും മൂലം വിളകള്‍ ചീഞ്ഞു നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സീസണ്‍ വേളയോടനുബന്ധിച്ച് പ്രദേശത്ത് ഹെക്ടര്‍ കണക്കിന് സ്ഥലത്താണ് പച്ചക്കറി വിളകള്‍ കൃഷി ഇറക്കിയിരിക്കുന്നത്. ബീന്‍സ്, കാരറ്റ്, കാബേജ്, പട്ടാണി തുടങ്ങിയ വിളകളാണ് വ്യാപകമായി കൃഷി ചെയ്തിരുന്നത്. ഇതില്‍ ഇടവിടാതെയുള്ള മഴയും മൂടല്‍ മഞ്ഞും മൂലം കാരറ്റ്, കാബേജ് പോലുള്ള പച്ചക്കറി വിളകള്‍ ചീഞ്ഞു നശിക്കുന്നതിനും പട്ടാണി, ബീന്‍സ് തുടങ്ങിയ വിളകള്‍ വളര്‍ച്ച മുരടിക്കുന്നതിനും കാരണമായിരിക്കുകയാണ്. കാന്തല്ലൂര്‍ പുത്തൂര്‍ സ്വദേശി ആര്‍. മുരുകന്‍, കെ. കുപ്പുസ്വാമി, എം.എം. ഭഗവതിയപ്പന്‍, എം.ആര്‍. ചന്ദ്രബോസ് എന്നിവരുടെ പച്ചക്കറി കൃഷി പൂര്‍ണമായും നശിച്ചു. സീസണ്‍ വേളയില്‍ വില ലഭിക്കുമെന്ന പ്രതീക്ഷയില്‍ കര്‍ഷകര്‍ കടം വാങ്ങിയാണ് കൃഷി ഇറക്കിയിരുന്നത്. മുന്‍കാലങ്ങളില്‍ പച്ചക്കറി വിളകള്‍ നല്‍കിയതില്‍ ഹോര്‍ട്ടികോര്‍പ്പില്‍ നിന്നും കുടിശ്ശിക തിരികെ ലഭിക്കാത്ത സാഹചര്യത്തില്‍ കര്‍ഷകര്‍ കടംവാങ്ങിയും മറ്റുമാണ് കൃഷി ഇറക്കിയിരിക്കുന്നത്. എന്നാല്‍, വിളവെടുക്കാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെയാണ് വിളകള്‍ നശിച്ച് കര്‍ഷകരെ ഏറെ ദുരിതത്തിലാഴ്ത്തിയിരിക്കുന്നത്​. ബന്ധപ്പെട്ട വകുപ്പുകളില്‍നിന്നും കര്‍ഷകര്‍ക്ക് വേണ്ട സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കില്‍ ഉപജീവനം തന്നെ പ്രതിസന്ധിയില്‍ ആകുന്ന സാഹചര്യമാണെന്ന് കര്‍ഷകര്‍ പറയുന്നു. ചിത്രം TDL beans krishi ശക്തമായ മഴയിലും മൂടല്‍മഞ്ഞിലുമായി വളര്‍ച്ച മുരടിച്ച പുത്തൂര്‍ സ്വദേശി കെ.ആര്‍. മുരുക​ൻെറ ബീന്‍സ് കൃഷി ചിത്രം TDL carrot padam മൂടല്‍ മഞ്ഞിലും മഴയിലുമായി ചീഞ്ഞു നശിച്ച പുത്തൂര്‍ സ്വദേശി കെ.ആര്‍. ചന്ദ്രബോസി​ൻെറ ക്യാരറ്റ് പാടം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story