Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകന്നിമല...

കന്നിമല എസ്​റ്റേറ്റില്‍ കടുവ പശുവിനെ കടിച്ചുകൊന്നു

text_fields
bookmark_border
മൂന്നാര്‍: കന്നിമല എസ്​റ്റേറ്റില്‍ കടുവ ഗര്‍ഭിണിയായ പശുവിനെ കടിച്ചു കൊന്നു. പളനി സ്വാമിയുടെ പശുവിനെയാണ് കഴിഞ്ഞ ദിവസം എസ്‌റ്റേറ്റിന് സമീപത്തെ ​േതയിലക്കാട്ടില്‍ ചത്തനിലയില്‍ കണ്ടെത്തിയത്. രാവിലെ മേയാന്‍വിട്ട പശു രാത്രി വൈകിയും വീട്ടിലെത്തിയില്ല. അന്വേഷണത്തിലാണ് തേയിലക്കാട്ടില്‍ പാതി ഭക്ഷിച്ച നിലയില്‍ ജഡം കണ്ടെത്തിയത്. മൂന്ന്​ വര്‍ഷത്തിനിടെ നയക്കാട് ടോപ്പ് കന്നിമല എന്നിവിടങ്ങളിലായി പത്ത് പശുക്കളാണ് കടുവ ആക്രമണത്തില്‍ ചത്തത്. വനമേഖലയോട് ചേര്‍ന്ന്​ കിടക്കുന്നതിനാല്‍ കാട്ടാനകളും കാട്ടുപോത്തുകളും കൂട്ടമായി എസ്‌റ്റേറ്റിലെത്തുന്നതിനാല്‍ അടുക്കളത്തോട്ടങ്ങള്‍ പോലും യാഥാർഥ്യമാക്കാന്‍ തൊഴിലാളികള്‍ക്ക് കഴിയുന്നില്ല.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story