Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 5:28 AM IST Updated On
date_range 15 Jan 2021 5:28 AM ISTപൂർവ വിദ്യാർഥി ജനപ്രതിനിധികളെ ആദരിക്കും
text_fieldsbookmark_border
തൊടുപുഴ: ന്യൂമാൻ കോളജിലെ പൂർവ വിദ്യാർഥികളുടെ സംഘടനയായ ന്യൂമനൈറ്റ്സിൻെറ വാർഷികം ഇൗമാസം 26ന് ഉച്ചക്ക് രണ്ടുമുതൽ നടക്കും. ഇതോടൊപ്പം പൂർവ വിദ്യാർഥികളായ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളെ ആദരിക്കുന്ന ചടങ്ങുമുണ്ടാകും. പൂർവ വിദ്യാർഥികളായ ജനപ്രതിനിധികളെ ഇതിലേക്ക് ക്ഷണിക്കുന്നതോടൊപ്പം അവരുടെ വിശദാംശങ്ങൾ ഈമാസം 20ന് മുമ്പ് 9446222716, 6238057241, 9447346789 നമ്പറുകളിൽ ഏതിലെങ്കിലും അറിയിക്കണമെന്ന് പ്രിൻസിപ്പൽ ഡോ. തോംസൺ ജോസഫ്, പ്രസിഡൻറ് എം.എൻ. ബാബു, േപ്രാഗ്രാം കോഓഡിനേറ്റർ മാനോജ് കോക്കാട്ട് എന്നിവർ അറിയിച്ചു. സർക്കാർ കോടതിയെ ദുരുപയോഗിക്കുന്നു -കർഷക പ്രതിരോധ സമിതി തൊടുപുഴ: കർഷകസമരത്തെ തകർക്കാൻ സർക്കാർ കോടതിയെ ദുരുപയോഗിക്കുന്നതിൻെറ ഉദാഹരണമാണ് സർക്കാർ അനുകൂല സമിതിയെ നിയമിച്ചതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്ന് കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രാജീവൻ. ഇതിലൂടെ നീതിന്യായ വ്യവസ്ഥിതിയിലുള്ള അവശേഷിക്കുന്ന വിശ്വാസവും ഇല്ലാതാകുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 36ാം ദിന സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി താലൂക്ക് കൺവീനർ പി.ജെ. മൈക്കിൾ അധ്യക്ഷത വഹിച്ചു. എസ്. രാധാമണി, അഡ്വ. ഷൈജൻ ജോസഫ്, കെ.ജി. അനിൽകുമാർ, ലക്ഷ്മി ആർ. ശേഖർ, പീറ്റർ സെബാസ്റ്റ്യൻ, കെ.എം. സാബു, ടി.ജെ. പീറ്റർ, സിബി സി. മാത്യു തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ IDL karshaka prathiroda samithi തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 36ാം ദിനസമരം കർഷക പ്രതിരോധ സമിതി സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. രാജീവൻ ഉദ്ഘാടനം ചെയ്യുന്നു ഡിപ്ലോമ കോഴ്സ് സീറ്റ് ഒഴിവ് തൊടുപുഴ: കേരള ഗവൺമൻെറ് പരീക്ഷാ കമീഷണർ സർട്ടിഫിക്കറ്റ് നൽകുന്ന അപ്പർ ൈപ്രമറി സ്കൂളിലെ അധ്യാപക യോഗ്യതയായ ഹിന്ദി ഡിപ്ലോമ ഇൻ എലമൻെററി എജുക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. യോഗ്യത: 50 ശതമാനം മാർക്കോടുകൂടിയുള്ള പ്ലസ് ടു. രണ്ടാം ഭാഷ ഹിന്ദി അല്ലെങ്കിൽ ഭൂഷൺ, സാഹിത്യവിശാരദ്, പ്രവീൺ, സാഹിത്യാചാര്യ എന്നിവയും പരിഗണിക്കും. പട്ടികജാതി മറ്റർഹവിഭാഗത്തിന് അഞ്ചുശതമാനം മാർക്ക് ഇളവും ഫീസ് സൗജന്യവും ലഭിക്കും. അവസാന തീയതി ജനുവരി 20 വരെ നീട്ടിയിട്ടുണ്ട്. പൂരിപ്പിച്ച അപേക്ഷ പ്രിൻസിപ്പൽ, ഭാരത് ഹിന്ദി പ്രചാരകേന്ദ്രം, അടൂർ പോസ്റ്റ്, പത്തനംതിട്ട വിലാസത്തിൽ അയക്കണം. ഫോൺ: 8547126028.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story