Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Jan 2021 5:28 AM IST Updated On
date_range 15 Jan 2021 5:28 AM ISTകർഷക സമരം: കുഞ്ചിത്തണ്ണിയിൽ ധർണ
text_fieldsbookmark_border
അടിമാലി: ഡൽഹിയിലെ കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കുഞ്ചിത്തണ്ണിയിൽ കെ.സി.വൈ.എം, എ.കെ.സി.സി സംഘടനകളുടെ നേതൃത്വത്തിൽ ധർണ നടത്തി. തിരിതെളിക്കലും തെരുവുനാടകവും ഉണ്ടായി. ഹൈറേഞ്ചിലെ ആദ്യകാല കുടിയേറ്റ കർഷകയായ മുരിക്കനാനിയിൽ അന്നക്കുട്ടി ദീപം തെളിച്ച് ധർണ ഉദ്ഘാടനം ചെയ്തു. ഹൈറേഞ്ച് സംരക്ഷണസമിതി രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ കൊച്ചുപുരക്കൽ വിഷയാവതരണം നടത്തി. വ്യാപാരി വ്യവസായി ഏകോപന സമിതി കുഞ്ചിത്തണ്ണി യൂനിറ്റ് പ്രസിഡൻറ് ജയിംസ് വർഗീസ് സംസാരിച്ചു. ടാറിങ് നടത്തി ദിവസങ്ങൾക്കുള്ളിൽ റോഡിൽ കുണ്ടും കുഴിയും അടിമാലി: ടാറിങ് നടത്തി ദിവസങ്ങൾക്കുള്ളിൽ മെറ്റലുകൾ ഇളകി റോഡ് കുണ്ടും കുഴിയുമായതായി ആക്ഷേപം. വെള്ളത്തൂവൽ പഞ്ചായത്തിൽ ഏഴാം വാർഡിൽ ഈട്ടിസിറ്റി വർക്കിക്കടയുടെ 200 മീറ്റർ പഞ്ചായത്ത് റോഡിലെ ടാറിങ്ങാണ് ആറ് ദിവസത്തിനുള്ളിൽതന്നെ തകർന്നത്. വേണ്ടത്ര മെറ്റലും ടാറും ഉപയോഗിക്കാത്തതും റോഡ് റോളർ കയറ്റി ശരിക്ക് ഉറപ്പിക്കാതിരുന്നതുമാണ് ടാറിങ് ഇളകാൻ കാരണമായതെന്ന് പറയുന്നു. 12 ലക്ഷം മുടക്കിയാണ് ടാറിങ് നടത്തിയത്. ഈട്ടി സിറ്റിയിൽനിന്ന് എല്ലക്കൽ ഭാഗത്തേക്കുള്ളതാണ് റോഡ്. നൂറ്റമ്പതോളം വീട്ടുകാരും പതിനഞ്ചോളം റിസോർട്ടുകളിലെത്തുന്ന വിനോദ സഞ്ചാരികളും നിത്യേന ഉപയോഗിക്കുന്ന റോഡാണിത്. ടാറിങ് പൊളിഞ്ഞ ഭാഗം കരാറുകാരനെകൊണ്ടുതന്നെ റീ ടാറിങ് നടത്താൻ പഞ്ചായത്ത് നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story