Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 5:29 AM IST Updated On
date_range 14 Jan 2021 5:29 AM ISTമുനിസിപ്പൽ ബസ്സ്റ്റാൻഡ് വ്യാപാരികൾ അണുമുക്തമാക്കി
text_fieldsbookmark_border
തൊടുപുഴ: മർച്ചൻറ്സ് അസോസിയേഷൻെറയും ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻെറയും ആഭിമുഖ്യത്തിൽ തൊടുപുഴ പ്രൈവറ്റ് ബസ്സ്റ്റാൻഡ് പരിസരത്തും പച്ചക്കറി മാർക്കറ്റിലും കോവിഡ് പ്രതിരോധ കാമ്പയിൻ നടത്തി. വൈറലോക്സി എന്ന സാനിറ്റൈസർ ഉപയോഗിച്ചിട്ടുള്ള അണുനശീകരണ പദ്ധതി മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് രാജു തരണിയിൽ അധ്യക്ഷത വഹിച്ചു. യോഗത്തിൽ തൊടുപുഴ ജോ. ആർ.ടി.ഒ പി.എ. നസീർ, എ.കെ.ഡി.എ ജില്ല പ്രസിഡൻറ് ആർ. രമേഷ്, ബസ് ഓപറേറ്റേഴ്സ് അസോസിയേഷൻ വൈസ് പ്രസിഡൻറ് കെ.കെ. അജി, മർച്ചൻറ്സ് യൂത്ത് വിങ് പ്രസിഡൻറ് എം.ബി. താജു എന്നിവർ സംസാരിച്ചു. ജർമൻ സാങ്കേതിക വിദ്യയിൽ വികസിപ്പിച്ച വൈറലോക്സി സാനിറ്റൈസർ ഉപയോഗിച്ച് ബസുകൾ അണുമുക്തമാക്കുകയും കൊറോണയെ ഫലപ്രദമായി പ്രതിരോധിക്കുകയുമാണ് ചെയ്യുന്നതെന്ന് വിതരണക്കാരായ ഡെൽറ്റ സിസ്റ്റംസ് ഉടമ സുവിരാജ് അറിയിച്ചു. TDL MUNICIPAL BUS STAND TDPA തൊടുപുഴ പ്രൈവറ്റ് ബസ് സ്റ്റാൻഡ് അണുനശീകരണം നടത്തുന്നു മൂന്നാറിൽ സർക്കാർ ആശുപത്രി തുടങ്ങാൻ പ്രാഥമിക നടപടി അഞ്ചേക്കര്‍ ഭൂമി കണ്ടെത്തി മൂന്നാര്‍: മൂന്നാറില്‍ സർക്കാർ ആശുപത്രി തുടങ്ങുന്നതിന് ആദ്യഘട്ട നടപടികള്‍ ആരംഭിച്ചു. മൂന്നാര്‍ കെ.എഫ്.ഡി.സിക്ക് സമീപത്തെ അഞ്ചേക്കര്‍ ഭൂമി കിഫ്ബി ഉദ്യോഗസ്ഥരും ദേവികുളം എം.എല്‍.എയും റവന്യൂ സംഘവും സന്ദര്‍ശിച്ചു. തോട്ടം മേഖലയില്‍ താമസിക്കുന്ന തൊഴിലാളികളുടെ നീണ്ടനാളത്തെ ആവശ്യമാണ് മൂന്നാറില്‍ ആധുനിക സൗകര്യത്തോടുകൂടിയ സർക്കാർ ആശുപത്രി വേണമെന്നത്. എസ്. രാജേന്ദ്രൻ എം.എൽ.എയുടെ ശ്രമങ്ങള്‍ നടന്നെങ്കിലും ഭൂമി ലഭിക്കാത്തത് തിരിച്ചടിയായി. ഇതോടെയാണ് ദേവികുളം സബ് കലക്ടര്‍ പ്രേംകൃഷ്ണയുടെ നേതൃത്വത്തില്‍ തഹസില്‍ദാർ കെ.എഫ്.ഡി.സിയുടെ സമീപത്തെ സര്‍ക്കാര്‍ ഭൂമി ആശുപത്രിക്കായി കണ്ടെത്തിയത്. എം.എല്‍.എയുടെ നിർദേശപ്രകാരം കിഫ്ബി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിച്ചു. അഡീഷനല്‍ ഡയറക്ടര്‍ ഡോ. വി.ആര്‍. രാജു, കിഫ്ബി ടെക്നിക്കല്‍ കമ്മിറ്റി അംഗം ശ്രീകണ്ഠന് നായര്‍, ദേവികുളം സബ്കലക്ടര്‍ പ്രേംകൃഷ്ണന്‍ തുടങ്ങിയവർ സംഘത്തോടൊപ്പമുണ്ടായിരുന്നു. ഭൂമി ലഭിക്കുന്ന മുറക്ക് മൂന്നാറില്‍ യുദ്ധകാല അടിസ്ഥാനത്തില്‍ ആശുപത്രി നിര്‍മിക്കുമെന്ന് എം.എൽ.എ പറഞ്ഞു. ജീവനക്കാര്‍ക്ക് അടിസ്ഥാന സൗകര്യം ലഭിക്കാത്തതിനാലാണ് ഹൈറേഞ്ച് മേഖലയില്‍ സേവനമനുഷ്ഠിക്കാന്‍ പലരും തയാറാകാത്തത്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിച്ചാകും മൂന്നാറില്‍ ആശുപത്രി നിര്‍മിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ജില്ല കലക്ടറുമായി ചര്‍ച്ചകള്‍ നടത്തി ഭൂമി അടിയന്തരമായി കൈമാറാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ദേവികുളം സബ് കലക്ടറും അറിയിച്ചു. TDL KIFBI MUNNAR ആശുപത്രി നിര്‍മിക്കുന്നതിന് ആവശ്യമായ മൂന്നാര്‍ കെ.എഫ്.ഡി.സിക്ക് സമീപത്തെ ഭൂമി സന്ദര്‍ശിക്കുന്ന കിഫ്ബി ഉദ്യോഗസ്ഥരും എം.എല്‍.എയും
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story