Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകുഞ്ചിത്തണ്ണി ഗവ....

കുഞ്ചിത്തണ്ണി ഗവ. ഹൈസ്കൂൾ കോർണർ പി.ടി.എ സംഘടിപ്പിച്ചു

text_fields
bookmark_border
അടിമാലി: 'വീട്​ വിദ്യാലയം, അധ്യാപകർ വീടുകളിലേക്ക്' സന്ദേശവുമായി കുഞ്ചിത്തണ്ണി ഗവ. ഹയർ സെക്കൻഡറി സ്കൂൾ നേതൃത്വത്തിൽ പ്രാദേശിക പി.ടി.എകൾ സംഘടിപ്പിച്ചു. ലോക്ഡൗൺ പ്രതിസന്ധിയിൽ രക്ഷിതാക്കളുടെ ആശങ്കകളകറ്റുകയും കുട്ടികൾക്ക് പഠന പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. മീൻകെട്ട്, ഈട്ടിസിറ്റി, തട്ടാത്തിമുക്ക്, മുതുവാൻകുടി, ആഡിറ്റ്, പവർ ഹൗസ്, ഇരുപതേക്കർ, മേരിലാൻഡ്​​, ചെകുത്താൻമുക്ക് ചെങ്കുളം, കുഞ്ചിത്തണ്ണി, ദേശീയം എന്നിവിടങ്ങളിലാണ് കോർണർ പി.ടി.എകൾ നടന്നത്​. ചെകുത്താൻമുക്കിൽ പള്ളിവാസൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി.ജി. പ്രദീഷ് കുമാർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ കെ.എൻ. രാജു, സർവ ശിക്ഷ ട്രെയിനർ ഷാജി തോമസ്, എം.പി.ടി.എ പ്രസിഡൻറ്​ ധന്യ ആൻറണി, കല്ലാർ സഹകരണ ബാങ്ക് പ്രസിഡൻറ്​ കുഞ്ഞുമോൻ എന്നിവർ സംസാരിച്ചു. അടിമാലി ടി.ബി യൂനിറ്റിലെ സീനിയർ ട്രീറ്റ്മൻെറ്​ ഓർഗനൈസർ മുഹമ്മദ് ജവഹർ കോവിഡ് കാലത്തെ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ക്ലാസെടുത്തു. പള്ളിവാസൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ലത, വാർഡ് മെംബർമാർ ആർ.സി. ഷാജൻ, ബിന്ദു മനോഹരൻ, വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് അംഗം കെ.ആർ. ജയൻ, മെംബർ അനില സനൽ എന്നിവർ വിവിധയിടങ്ങളിൽ കോർണർ പി.ടി.എകൾ ഉദ്ഘാടനം ചെയ്തു. കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കിടയിലെ അധ്യാപകരുടെ സന്ദർശനവും പഠന പിന്തുണയും രക്ഷിതാക്കളിലും വിദ്യാർഥികളിലും ആശ്വാസവും ആത്മവിശ്വാസവും നൽകുന്നതായി. TDL COTNER PTA PALLIVASAL കോർണർ പി.ടി.എ പള്ളിവാസൽ പഞ്ചായത്ത് പ്രസിഡൻറ് വി.ജി. പ്രതീഷ്കുമാർ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story