Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Jan 2021 5:29 AM IST Updated On
date_range 14 Jan 2021 5:29 AM ISTകർഷക സമരത്തിന് കലാകാരന്മാരുടെ ഐക്യദാർഢ്യം
text_fieldsbookmark_border
തൊടുപുഴ: കർഷകപ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിൽ വിവിധ സംഘടനകളും കലാകാരന്മാരും ഐക്യദാർഢ്യവുമായെത്തി. ഒ.ഐ.ഒ.പി പ്രവർത്തകരും നേതാക്കളും ൈപ്രവറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് നിന്നും പ്രകടനമായി ഐക്യദാർഢ്യകേന്ദ്രത്തിലെത്തി. തൃശൂർ രംഗചേതനയുടെ അംഗങ്ങളായ കെ.വി. ഗണേഷ്, എം. പ്രതീപൻ എന്നിവർ ചേർന്ന് ''മൂത്തോർ'' എന്ന നാടകം സമരകേന്ദ്രത്തിൽ അവതരിപ്പിച്ചത് ശ്രദ്ധേയമായി. കൗസല്യ കൃഷ്ണൻ വേദിയിൽ നാടൻപാട്ട് അവതരിപ്പിച്ചു. ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അധ്യക്ഷത വഹിച്ചു. ഒ.ഐ.ഒ.പി ജില്ല പ്രസിഡൻറ് വിൻസൻെറ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഒ.ഐ.ഒ.പി സംസ്ഥാന കമ്മിറ്റി അംഗം സുജി കുര്യാക്കോസ്, നിയോജക മണ്ഡലം പ്രസിഡൻറ് പ്രദീപ് പോൾ, ജെയിംസ് കോലാനി, സെബാസ്റ്റ്യൻ എബ്രാഹം, കെ.എം. സാബു, സിബി സി. മാത്യു തുടങ്ങിയവർ സംസാരിച്ചു. TDL MOOTHOR NADAKAM KARSHAKA SAMARAM തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 35ാം ദിനത്തിൽ തൃശൂർ രംഗചേനത 'മൂത്തോർ' എന്ന നാടകം അവതരിപ്പിച്ചപ്പോൾ തൈപ്പൊങ്കൽ ഇന്ന്; വരവേൽക്കാൻ അതിർത്തി ഗ്രാമങ്ങൾ നെടുങ്കണ്ടം: വിളവെടുപ്പ് ഉത്സവമായ തൈപ്പൊങ്കലിനെ തമിഴ്ജനത വ്യാഴാഴ്ച ആഘോഷപൂർവം വരവേൽക്കും. അതിർത്തി ഗ്രാമങ്ങളും ഒരുങ്ങി. നേർച്ച സദ്യ നടത്തിയും അനുഷ്ഠാനങ്ങളാലുമാണ് തൈപ്പൊങ്കലിനെ എതിരേൽക്കുന്നത്. മാട്ടുപ്പൊങ്കലിന് മുന്നോടിയായാണ് തൈപ്പൊങ്കൽ. ആര്യവേപ്പില, മാവില, കറ്റാർ വാഴയില തുടങ്ങിയവ ഒരുമിച്ച് കെട്ടി പൂജാ മുറിയിലും മറ്റും സൂക്ഷിക്കുന്ന കാപ്പുകെേട്ടാടെയാണ് പൊങ്കൽ ആഘോഷത്തിന് തുടക്കം. വീട്ടിനുള്ളിലെ പാഴ്വസ്തുക്കളും പഴയതുണികളും മറ്റും കത്തിച്ചുകളയുക, പരിസരം വൃത്തിയാക്കുക, ചായം പൂശുക എന്നിവക്ക് ശേഷം വീടിൻെറ മൂൻഭാഗത്തോ പൂജാമുറിയിലോ കാപ്പുകെട്ടും. പുലർച്ച ഉണർന്ന് കുളി കഴിഞ്ഞ് ക്ഷേത്രങ്ങളിൽ പോയി പ്രാർഥനയും വഴിപാടും നടത്തും. തുടർന്ന് വീട്ടിൽ പച്ചക്കറി ഉപയോഗിച്ച് വിവിധ ഭക്ഷണങ്ങളും പൊങ്കൽ പായസവും തയാറാക്കും. ആചാരപ്രകാരം മനുഷ്യൻെറ ജന്മദിനമായി തൈപ്പൊങ്കലും മാടുകളുടെ ജന്മദിനമായി മാട്ടുപ്പൊങ്കലും കൊണ്ടാടുന്നു. മാട്ടുപൊങ്കൽ ദിവസം ആടുമാടുകളെ കുളിപ്പിച്ച് പൊട്ടുകുത്തി കൊമ്പുകളിൽ ചായം പൂശി മാലയണിയിക്കും. അതോടൊപ്പം തൊഴുത്തുകളും വൃത്തിയാക്കും. തുടർന്ന് മാടുകൾക്ക് കരിമ്പ് നൽകും. എന്നാൽ, ചെന്നൈയിലും സമീപത്തും കാപ്പുകെട്ട്, തൈപ്പൊങ്കൽ, മാട്ടുപ്പൊങ്കൽ എന്നിവക്ക് പുറമെ കാണും പൊങ്കൽ എന്ന ചടങ്ങും ആചരിക്കും. കേരളത്തിൻെറ വിവിധ മേഖലകളിൽ കഴിയുന്ന തമിഴ് ജനവിഭാഗം പൊങ്കൽ ആഘോഷങ്ങൾക്ക് തമിഴ്നാട്ടിലേക്ക് പോയി. തമിഴ്നാട്ടിലെ തേനി, മധുര, ദിണ്ഡിഗൽ, കമ്പം പ്രദേശങ്ങളിൽ മൂന്ന് ദിവസമായാണ് പൊങ്കൽ ആചരിക്കുന്നത്. അതിർത്തി ഗ്രാമങ്ങളിലുള്ളവരും ആഘോഷങ്ങൾക്ക് മുടക്കം വരുത്താറില്ല. പൊങ്കൽ ആഘോഷങ്ങൾക്ക് മധുരം പകരാൻ ലോഡ് കണക്കിന് കരിമ്പ് ആഴ്ചകളായി കേരളത്തിൻെറ വിവിധ ഭാഗങ്ങളിൽ എത്തിച്ച് വിൽപന പൊടി പൊടിക്കുകയാണ്. ജില്ലയിലെ മൂന്നാർ, പൂപ്പാറ, ശാന്തൻപാറ, ഉടുമ്പൻചോല, കുമളി, വണ്ടിപ്പെരിയാർ, പീരുമേട് എിവിടങ്ങളിലാണ് തമിഴ് വംശജർ എറ്റവും കൂടുതലുള്ളത്. TDL SUGAR CANE NDKM പൊങ്കൽ ആഘോഷത്തിൻെറ ഭാഗമായി ഹൈറേഞ്ചിൽ വിൽപനക്കെത്തിയ കരിമ്പ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story