Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പന നഗരസഭയിൽ...

കട്ടപ്പന നഗരസഭയിൽ സ്ഥിരം സമിതി അധ്യക്ഷരായി

text_fields
bookmark_border
കട്ടപ്പന: നഗരസഭയിലെ സ്ഥിരം സമിതി അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പ് നടന്നു. ആറ് സ്ഥിരംസമിതികളിലേക്കുമുള്ള അംഗങ്ങളെ ഐകകണ്​ഠ്യേന തെരഞ്ഞെടുത്തിരുന്നു. യു.ഡി.എഫ്​ പ്രതിനിധികൾ അധ്യക്ഷസ്ഥാനങ്ങളിലേക്ക്​ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ധനകാര്യസമിതി ചെയർമാനായി ജോയ് വെട്ടിക്കുഴിയും വികസനകാര്യ സമിതി അധ്യക്ഷയായി ജാൻസി ബേബിയും തെരഞ്ഞെടുക്കപ്പെട്ടു. മനോജ് മുരളിയാണ് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ. വനിതസംവരണമായ ആരോഗ്യകാര്യ സമിതി ചെയർപേഴ്സനായി ഏലിയാമ്മ കുര്യാക്കോസും പൊതുമരാമത്ത് അധ്യക്ഷനായി സിബി പാറപ്പായിയെയും തെരഞ്ഞെടുത്തു. മായാബിജുവാണ് വിദ്യാഭ്യാസ കലാ കായിക സ്ഥിരംസമിതി അധ്യക്ഷയായി തെരഞ്ഞെടുക്കപ്പെട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story