Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപോത്തിൻകണ്ടം...

പോത്തിൻകണ്ടം ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്​ടിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: പോത്തിൻകണ്ടം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ പഞ്ചലോഹവിഗ്രഹം മോഷ്​ടിച്ചു. തിങ്കളാഴ്്്ച രാത്രിയിലാണ്​ മോഷണം നടന്നത്. ക്ഷേത്രത്തിന് മുന്നിൽ സ്​ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ മുകളിൽ പ്രതിഷ്ഠിച്ചിരുന്ന ഗുരുദേവ​ൻെറ പഞ്ചലോഹ വിഗ്രഹമാണ് മോഷ്​ടിക്കപ്പെട്ടത്​. കാണിക്കവഞ്ചി കുത്തിത്തുറക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. കമ്പംമെട്ട്​ പൊലീസ്​ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. കമ്പംമെട്ടിൽ കാമറകൾ മിഴിതുറന്നു നെടുങ്കണ്ടം: അതിർത്തി ചെക്പോസ്​റ്റായ കമ്പംമെട്ടിൽ കാമറകൾ മിഴിതുറന്നു. കള്ളക്കടത്തും ലഹരിമരുന്ന് കടത്തും പോക്സോ കേസുകൾ ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചതോടെയാണ് കാമറകൾ വ്യാപകമായി സ്ഥാപിച്ചത്. 63 കാമറയാണ് സ്ഥാപിച്ചത്. കമ്പം, തേവാരം മേഖലകളിൽനിന്ന്​ ലഹരിവസ്​തുക്കളും മറ്റും തലച്ചുമടായി കേരളത്തിലേക്ക് കടത്തുന്ന സംഘങ്ങളും സജീവമാണ്​. കമ്പംമേട് പൊലീസ്​ സ്വകാര്യവ്യകതികളുടെ സഹായത്തോടെ 22 കാമറ സ്ഥാപിച്ചപ്പോൾ തമിഴ്നാട് പൊലീസ്​ 41 കാമറ കമ്പം മുതൽ ചെക്പോസ്​റ്റുവരെ സ്ഥാപിച്ചു. ചെക്പോസ്​റ്റിലും പരിസരപ്രദേശങ്ങളിലും വ്യാപകമായി കാമറകൾ സ്ഥാപിച്ചതോടെ ഇരുസംസ്ഥാനത്തുനിന്നുമുള്ള കുറ്റകൃത്യങ്ങൾ വേഗം കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സേന. ചെക്പോസ്​റ്റിലെ കാമറകളിൽനിന്നുള്ള ദൃശ്യങ്ങൾ തത്സമയം കമ്പംമെട്ട് സി.ഐയുടെ ഓഫിസിൽ ലഭ്യമാകും. എക്സൈസ്​, ടാക്സ്​ ഇൻറലിജൻസ്​, ഫോറസ്​റ്റ് ഡിപ്പാർട്മൻെറു​കൾക്കും ഇതി​ൻെറ പ്രയോജനം ലഭിക്കും. ഇരുസംസ്ഥാനത്തും പൂർണമായും കാമറ നിരീക്ഷണമുള്ള ജില്ലയിലെ ഏക ചെക്പോസ്​റ്റും ഇനി കമ്പംമെട്ടാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story