Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅടിമാലിയിൽ ഗ്രൂപ്പിസം;...

അടിമാലിയിൽ ഗ്രൂപ്പിസം; ബ്ലോക്ക്​​ പഞ്ചായത്ത്​ സ്ഥിരം സമിതികൾ എൽ.ഡി.എഫിന്​

text_fields
bookmark_border
അടിമാലി: യൂത്ത് കോണ്‍ഗ്രസ് നേതാവി​ൻെറ വോട്ട് അസാധുവായതോടെ അടിമാലി ബ്ലോക്ക് പഞ്ചായത്ത്​ സ്ഥിരംസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന് അട്ടിമറി ജയം. ആരോഗ്യ സ്ഥിരംസമിതിയിലേക്കാണ് എല്‍.ഡി.എഫ് ഭൂരിപക്ഷം നേടിയത്​. വികസനകാര്യ സ്ഥിരംസമിതിയും എല്‍.ഡി.എഫിന് അനുകൂലമായി. 13 അംഗ ഭരണസമിതിയില്‍ യു.ഡി.എഫ് -ഏഴ്​, എല്‍.ഡി.എഫ് -ആറ്​ എന്നിങ്ങനെയാണ് കക്ഷിനില. എന്നാല്‍, ഗ്രൂപ്പിസം കളിയിൽ ക്ഷേമകാര്യസമിതി മാത്രമായി യു.ഡി.എഫിന്. യു.ഡി.എഫിലെ മുഴുവൻ പേരും കോൺഗ്രസിൽ നിന്നുള്ളവരാണ്​. കോൺഗ്രസ്​ എ വിഭാഗത്തിലെ റോയി കെ.പൗലോസ്​, പി.ടി. തോമസ്​ വിഭാഗങ്ങൾ പരസ്​പരം 'പാര' പണിതതാണ്​ വിനയായതെന്നാണ്​ ആരോപണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി എം.എ. അന്‍സാരിയുടെ വോട്ടാണ് അസാധുവായത്. ഗ്രൂപ് താൽപര്യം സംരക്ഷിക്കുന്നതി​ൻെറ ഭാഗമായി മനഃപൂര്‍വം വോട്ട് അസാധുവാക്കുകയായിരുന്നെന്നാണ്​​ ആക്ഷേപം. ഭൂരിപക്ഷമുണ്ടായിട്ടും ആരോഗ്യ സ്ഥിരംസമിതിയിലേക്ക്​ മത്സരിച്ച കോണ്‍ഗ്രസിലെ ബിന്ദു രാജേഷ് പരാജയപ്പെടുകയായിരുന്നു. ഇരു മുന്നണികള്‍ക്കും തുല്യം വോട്ട് ലഭിച്ചതോടെ എല്‍.ഡി.എഫിലെ മേരി ജോര്‍ജ് നറുക്കെടുപ്പിലൂടെ വിജയിച്ചു. കോണ്‍ഗ്രസ് ബ്ലോക്ക്​ പ്രസിഡൻറ്​ ജോര്‍ജ് തോമസിനും പരാജയം രുചിക്കേണ്ടിവന്നു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ സ്​ഥാനം മാത്രമാകും ഇനി കോൺഗ്രസിന്​ ലഭിക്കുക. കൃഷ്​ണമൂർത്തി, ബിന്ദു, വി.വി. ലാലി എന്നിവരാണ്​ ക്ഷേമകാര്യ സമിതിയിൽ. രണ്ട് ചെയർമാന്‍ സ്ഥാനം വനിതകള്‍ക്കുള്ളതാണ്​. കോണ്‍ഗ്രസിന് രണ്ടു വനിതകള്‍ മാത്രമാണ് വിജയിച്ചത്. ഒരാള്‍ വൈസ്​ പ്രസിഡൻറായി. അടിമാലി പഞ്ചായത്തില്‍ 19ാം വാര്‍ഡില്‍ വിമത സ്ഥാനാര്‍ഥിയെ നിര്‍ത്തിയ സംഭവത്തില്‍ അന്‍സാരി ആരോപണ വിധേയനാണ്. ഈ വാർഡിൽ ഔദ്യോഗിക സ്ഥാനാർഥി മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു. ഇത് സംബന്ധിച്ച് ഡി.സി.സി അന്വേഷണം നടത്തുന്നതിനിടെയാണ് അന്‍സാരിയുടെ വോട്ട് അസാധുവായതും സ്ഥിരംസമിതി നഷ്​ടമായതും. ഇതോടെ കെ.പി.സി.സിക്ക്​ ഉൾ​െപ്പടെ പരാതിയുമായി ഒരുവിഭാഗം രംഗത്തെത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story