Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂടൽമഞ്ഞി​െൻറ...

മൂടൽമഞ്ഞി​െൻറ ആവരണമണിഞ്ഞ് തേക്കടി

text_fields
bookmark_border
മൂടൽമഞ്ഞി​ൻെറ ആവരണമണിഞ്ഞ് തേക്കടി കുമളി: കനത്ത മൂടൽമഞ്ഞി​ൻെറ ആവരണമണിഞ്ഞ് തേക്കടിയും കുമളി മേഖലയും സഞ്ചാരികൾക്ക് വിരുന്നായി. തേക്കടി സന്ദർശനത്തിനുശേഷം തണുപ്പും മഞ്ഞും ആസ്വദിക്കാൻ മൂന്നാറിലേക്ക് പോകാനിരുന്ന വിനോദസഞ്ചാരികൾ പലരും യാത്ര മാറ്റിവെച്ച് മൂന്നാറിലെ തണുപ്പും മഞ്ഞും തേക്കടിയിലെത്തിയതി​ൻെറ ആവേശത്തിലാണ്. 11 മുതൽ 20 ഡിഗ്രി സെൽഷ്യസ്​ വരെയാണ് ഇപ്പോഴത്തെ താപനില. തിങ്കളാഴ്ചവരെ ഇത് തുടരാൻ സാധ്യതയെന്നാണ് വിവരം. കാലം തെറ്റിയെത്തിയ മഴക്കൊപ്പമാണ് കനത്ത മൂടൽമഞ്ഞി​ൻെറ ആവരണവും. സമീപത്ത് നിൽക്കുന്ന ആളുകളെയോ വാഹനങ്ങളെയോ പോലും കാണാനാകാത്ത വിധം മഞ്ഞ് മൂടിയതോടെ യാത്ര ശ്രമകരവുമായി. മഴയും മഞ്ഞുമെത്തിയതോടെ ടൗണിലും പരിസരത്തും പഞ്ചായത്ത് സ്ഥാപിച്ച മിക്ക സോളാർ വഴിവിളക്കുകളും ഇരുട്ടുമാറാൻ ഉച്ചനേരത്തുപോലും പ്രകാശിച്ചു തുടങ്ങി. മഴക്കും മഞ്ഞിനും ഒപ്പം പകൽ നേരത്തുപോലും തണുപ്പ് അനുഭവപ്പെടുന്നത് തേക്കടിയിലെത്തിയ വിനോദ സഞ്ചാരികൾക്ക് പുതിയ അനുഭവമായി. പതിവുതെറ്റി മഴയും മഞ്ഞും തണുപ്പും നിറഞ്ഞ കാലാവസ്ഥ എത്തിയതോടെ, പതിറ്റാണ്ടുകൾക്ക്​ മുമ്പുള്ള ഹൈറേഞ്ചി​ൻെറ ഓർമകളിലേക്കുള്ള മടക്കയാത്രയിലാണ് നാട്ടുകാർ. TDG MIST KUMALY TOWN കുമളി ടൗണിനെ മൂടിയ കനത്ത മഞ്ഞി​ൻെറ ഉച്ചനേരത്തെ കാഴ്ച വിനോദസഞ്ചാരികളുടെ തിരക്ക് കൂടുന്നു മറയൂർ: കാലാവസ്ഥ മാറ്റത്തിൽ അഞ്ചുനാട്ടിൽ മൂടൽമഞ്ഞും അടിക്കടിയുള്ള മഴയും വിനോദസഞ്ചാരികളുടെ തിരക്ക് കൂട്ടുന്നു. ചന്ദനക്കാടി​ൻെറ സുഗന്ധം വീശുന്ന മറയൂർ, കാന്തല്ലൂർ മേഖലയിലെ മൂടൽമഞ്ഞ് ആസ്വദിക്കാനും ചിന്നാർ അതിർത്തിയിലെ മഞ്ഞുമൂടിയ കാഴ്​ചകളിൽ അഭിരമിക്കാനും കോവിഡും മറന്ന്​ സഞ്ചാരികളുടെ ഒഴുക്കാണ്​. അവധി ദിവസങ്ങളിൽ മുൻകൂട്ടി ബുക്ക് ചെയ്യാത്തവർക്ക് മുറികൾ കിട്ടാത്ത അവസ്ഥ പോലുമുണ്ട്​. മറയൂരിലെ ചന്ദനക്കാട്, ആനക്കോട്ട പാർക്ക്, മറയൂർ ശർക്കര ശാലകൾ, ഇരച്ചിയിൽപാറ വെള്ളച്ചാട്ടം, കച്ചാരം വെള്ളച്ചാട്ടം, കാന്തല്ലൂരിലെ ശീതകാല പച്ചക്കറി തോട്ടങ്ങൾ എന്നിവ ആസ്വദിക്കാനാണ് സഞ്ചാരികൾ ഏറെയും എത്തുന്നത്. എന്നാൽ, കാന്തല്ലൂരിൽ പ്രധാനമായും തോട്ടങ്ങളിൽ വിളഞ്ഞിരിക്കുന്ന പഴങ്ങൾ കാണണമെന്ന ആഗ്രഹത്തോടെ എത്തുന്ന വിനോദസഞ്ചാരികൾ നിരാശരായി മടങ്ങുകയാണ്. നിലവിലെ കാലാവസ്ഥ വ്യതിയാനം മൂലം പഴങ്ങൾ ഒന്നും കായ്​ക്കാത്തതാണ് കാരണം. കർഷകരുടെ നെഞ്ചിലെ തീയാണ്​ രണ്ടുമാസമായി മഞ്ഞുമൂടിയ അന്തരീക്ഷം. മറയൂരിലെ പ്രധാന കൃഷിയായ കരിമ്പിൽനിന്ന്​ ശർക്കര ഉൽപാദനത്തെയും കാന്തല്ലൂരിലെ ശീതകാല പച്ചക്കറികളായ ബീൻസ്, കാബേജ്, കാരറ്റ്, വെളുത്തുള്ളി, ഉരുളക്കിഴങ്ങ് എന്നിവ ഉൾ​െപ്പടെ വിളകളെയുമെല്ലാം ബാധിച്ചു. തുടർച്ചയായി മൂടൽ മഞ്ഞും മഴയുമുള്ളതിനാൽ പാടം ഒരുക്കി വിത്തിറക്കാൻ കഴിയാത്ത സാഹചര്യമാണ്. TDL MIST TOURIST KANTHALLOOR കാന്തല്ലൂർ പെരുമയിൽ മൂടൽമഞ്ഞ് ആസ്വദിച്ച് സെൽഫി എടുക്കുന്ന സഞ്ചാരികൾ TDL SUGARCANE LOAT KANTHALLOOR മറയൂരിൽ മൂടൽമഞ്ഞ് തുടരുന്നതിനാൽ ശർക്കര നിർമിക്കാൻ കഴിയാതെ കൂട്ടിയിട്ടിരിക്കുന്ന കരിമ്പ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story