Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമാലിന്യങ്ങൾ നിറഞ്ഞ...

മാലിന്യങ്ങൾ നിറഞ്ഞ പൊതുസ്​ഥലം വൃത്തിയാക്കി വ്യാപാരികൾ​

text_fields
bookmark_border
തൊടുപുഴ: കാടുപിടിച്ചും മാലിന്യങ്ങൾ നിറഞ്ഞും വൃത്തിഹീനമായി കിടന്ന സ്ഥലം മനോഹരമാക്കാൻ മർച്ചൻറ്​സ് അസോസിയേഷൻ രംഗത്ത്. മുതലക്കോടം എസ്.എച്ച് ഗേൾസ് ഹൈസ്കൂളിന് സമീപമാണ് ജനപങ്കാളിത്തത്തോടെ പരിസരം മനോഹരമാക്കാൻ ശ്രമം നടക്കുന്നത്. കഴിഞ്ഞദിവസം ഇവിടെനിന്ന്​ പന്ത്രണ്ടു ലോഡോളം മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കൂടാതെ മാലിന്യം മൂടി വൈദ്യുതി ബോർഡ് അധികൃതർ കാണാതെ കിടന്നിരുന്ന നൂറോളം പോസ്​റ്റുകളും ഇവിടെ കണ്ടെത്താനായി. കാടുകയറി കിടന്നതിനാൽ ഇവിടെ മാലിന്യങ്ങൾ തള്ളുന്നത്​ പതിവായിരുന്നു. ഇതേ തുടർന്നാണ് സമീപത്തെ വ്യാപാരികൾ മുന്നിട്ടിറങ്ങി ഇങ്ങനെയൊരു നീക്കം നടത്തിയത്. ലീഗൽ സർവിസസ്​ അതോറിറ്റി ചെയർമാൻ സബ് ജഡ്ജ്​ ദിനേശ്​ എം. പിള്ള സ്​ഥലം സന്ദർശിച്ചു. ഈ ഭാഗത്ത്​ പൂച്ചെടികളും മറ്റും നട്ട്​ മനോഹരമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വ്യാപാരികൾ പറഞ്ഞു. മുതലക്കോടം മർച്ചൻറ്​സ് അസോസിയേഷൻ പ്രസിഡൻറ്​ ജൊവാൻ കൊണ്ടൂർ, സെക്രട്ടറി റോബി, ടോം ജെ.കല്ലറക്കൽ, ജോസ് വടക്കേൽ, ജോണി നെടുങ്കല്ലേൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്​റ്റർ ആൻസീന തുടങ്ങിയവർ സന്നിഹിതരായിരുന്നു . മാലിന്യം തള്ളിയതിന്​ 2500 രൂപ പിഴ വഴിത്തല: നെടിയശാല ഗാന്ധിനഗര്‍ - ചെള്ളല്‍ വടക്കുംമുറി റൂട്ടി‍ല്‍ റോഡരികി‍ല്‍ മാലിന്യങ്ങ‍ള്‍ തള്ളിയ സംഭവത്തിൽ‍ കുറ്റക്കാരനെ കണ്ടെത്തി നടപടി സ്വീകരിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയി‍ല്‍ മാലിന്യത്തില്‍‍‌നിന്ന്​ കിട്ടിയ ആശുപത്രി ഒ.പി ടിക്കറ്റി‍ൻെറ സഹായത്തോടെ കുറ്റക്കാരനെ കണ്ടെത്തുകയായിരുന്നു. 2500/- രൂപ പിഴയടപ്പിക്കുകയും ​മാലിന്യം നീക്കം ചെയ്യിപ്പിക്കുകയും ​െചയ്​തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story