Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭാരതീയ നാഷനൽ ജനതാദൾ...

ഭാരതീയ നാഷനൽ ജനതാദൾ കേരളയാത്ര

text_fields
bookmark_border
​െതാടുപുഴ: ഇനിയൊരു കമ്യൂണിസ്​റ്റ്​ ഭരണം വേണ്ട എന്ന മുദ്രാവാക്യവുമായി ഭാരതീയ നാഷനൽ ജനതാദൾ ജനുവരി 23 മുതൽ ഫെബ്രുവരി ആറുവരെ കേരള യാത്ര നടത്തും. കാസർകോടു​നിന്നാരംഭിച്ച് തിരുവനന്തപുരം ഗാന്ധി പാർക്കിൽ അവസാനിക്കുന്ന യാത്ര പാർട്ടി സംസ്​ഥാന പ്രസിഡൻറ് അഡ്വ. ജോൺ ജോൺ നയിക്കും. ജില്ല പ്രസിഡൻറ് രാജു മുണ്ടക്കാട്ട് അധ്യക്ഷത വഹിച്ചു. സംസ്​ഥാന കമ്മിറ്റി അംഗം അഡ്വ. സിറിയക് കല്ലിടുക്കിൽ, ജില്ല സെക്രട്ടറി ജോസ്​ ചുവപ്പുങ്കൽ, ഇ.എ. കോശി, വിൻസൻറ് മുണ്ടയ്ക്കാട്ട്, ദേവ് തേക്കുംകാട്ടിൽ, ടി.സി. ലൂയിസ്​, ഷിജി വണ്ടനാക്കര തുടങ്ങിയവർ സംസാരിച്ചു. ചാഴികാട്ട്​ ആശുപത്രിയിൽ സൗജന്യ നേത്ര പരിശോധന തൊടുപുഴ: ചാഴികാട്ട് ആശുപത്രിയിൽ പുതിയതായി ആരംഭിച്ച ക്യുക് ഡയബറ്റിക്ക് റെറ്റിനോപതി പരിശോധനയുടെയും ഒപ്റ്റിക്കൽ ഷോപ്പി​ൻെറയും ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യം രജിസ്​റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ നേത്രരോഗ പരിശോധന നടത്തും. ഡോ. നിമ്മി മെറിൻ മാത്യു നേതൃത്വം നൽകും. ഡയബറ്റിക് റെറ്റിനോപതി സ്​ക്രീനിങ്​, ഐ​േട്രാമ, തിമിരരോഗ നിർണയം, കോൺടാക്ട് ലെൻസ്​ ക്ലീനിക്, ലോ വിഷൻ സർവിസസ്​, ഗ്ലോകോമ സ്​ക്രീനിങ്​ എന്നീ സർവിസുകൾ ലഭ്യമാണ്. തിങ്കളാഴ്​ച മുതൽ ശനിയാഴ്​ച വരെ രാവിലെ ഒമ്പത്​ മുതൽ രണ്ട്​ വരെ ഒ.പിയും അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും നേത്ര രോഗ വിഭാഗം ഡോക്ടറുടെ സേവനവും ലഭ്യമാണ്. സൗജന്യ നേത്ര രോഗ പരിശോധനക്ക്​ ബുക്ക്​ ചെയ്യേണ്ട നമ്പർ 04862-250250, 350350.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story