Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനം...

വാഹനം തല്ലിത്തകര്‍ത്തതായി പരാതി

text_fields
bookmark_border
മറയൂര്‍: മൈക്കിള്‍ഗിരി സ്വദേശി ഗൗതമി​ൻെറ ഭാര്യ സ്നേഹ ഹംസയുടെ കാറി​ൻെറ മുഴുവന്‍ ചില്ലും അടിച്ചുതകര്‍ത്തു. തിങ്കളാഴ്ച രാത്രി മൈക്കിള്‍ഗിരി സ്‌കൂളിനുസമീപം എത്തിയപ്പോള്‍ കാര്‍ നിന്നുപോയതിനെത്തുടര്‍ന്ന് പാര്‍ക്ക് ചെയ്തശേഷം വീട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്​ച രാവിലെ തിരികെ എത്തിയപ്പോഴാണ്​ തകര്‍ത്തനിലയില്‍ കണ്ടത്. മറയൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് എസ്.ഐ ഷമീറി​ൻെറ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. രാഷ്​ട്രീയവൈരാഗ്യമാണ്​ കാരണമെന്നാണ്​ സൂചന. TDL CAR DAMAGED MARAYOOR മറയൂര്‍ മൈക്കിള്‍ഗിരിയില്‍ അടിച്ചുതകര്‍ത്ത കാര്‍ 'കുത്തകപ്പാട്ടഭൂമി അളന്നുതിരിക്കാനുള്ള നീക്കം വെല്ലുവിളി' നെടുങ്കണ്ടം: ഉടുമ്പൻചോല താലൂക്കിലെ സി.എച്ച്​.ആർ മേഖലയിലെ കുത്തകപ്പാട്ടഭൂമി അളന്നുതിരിക്കാനുള്ള വനംവകുപ്പിൻെറ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് കേരള കോൺഗ്രസ്​-ജോസഫ് ഉടുമ്പൻചോല നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. അരനൂറ്റാണ്ടിലേറെയായി ഏലം കൃഷി ചെയ്തുവരുന്ന ഭൂമികൾ വനഭൂമിയാക്കാനുള്ള വനംവകുപ്പിൻെറ ഗൂഢനീക്കമാണ് പുറത്തുവരുന്നത്. നീക്കത്തിൽനിന്ന്​ വനംവകുപ്പ് പിന്മാറിയില്ലെങ്കിൽ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഉടുമ്പൻചോല നിയോജക മണ്ഡലം പ്രസിഡൻറ് തോമസ്​ തെക്കേൽ, ജോസ്​ പൊട്ടൻപ്ലാക്കൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, ഒ.ടി. ജോൺ, എം.ജെ. കുര്യൻ, ബിജു അക്കാട്ടുമുണ്ടയിൽ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story