Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബി.ജെ.പി പിന്തുണയോടെ...

ബി.ജെ.പി പിന്തുണയോടെ വിജയിച്ചാല്‍ അധ്യക്ഷസ്ഥാനം രാജി​വെക്കും -മുസ്​ലിംലീഗ്

text_fields
bookmark_border
തൊടുപുഴ: മുനിസിപ്പല്‍ സ്​റ്റാൻഡിങ്​ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മുസ്​ലിംലീഗിന് ബി.ജെ.പിയുമായി ഒരു ബന്ധവുമില്ലന്ന് പാർട്ടി തൊടുപുഴ മുനിസിപ്പല്‍ കമ്മിറ്റി അറിയിച്ചു. നിയമപ്രകാരം ഓരോ കൗണ്‍സിലര്‍മാരും ഏതെങ്കിലുമൊരു സ്​റ്റാൻഡിങ് കമ്മിറ്റിയില്‍ അംഗമാകണമെന്നത് നിര്‍ബന്ധമാണ്. അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ ലീഗ് ബി.ജെ.പിയുടെ പിന്തുണ സ്വീകരിക്കില്ല. ബി.ജെ.പിക്ക് വോട്ട് ചെയ്യുകയുമില്ല. അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി പിന്തുണയോടെ വിജയിച്ചാല്‍ തല്‍സ്ഥാനം മുസ്​ലിം ലീഗ് രാജിവെക്കും. യുഡിഎഫി​ൻെറ നയവും ഇതുതന്നെയാണ്. 2015ല്‍ ബിജെപിയുമായി കൂട്ടുചേര്‍ന്ന് സിപിഎം സ്​റ്റാൻഡിങ് കമ്മിറ്റികള്‍ സ്വന്തമാക്കിയിരുന്നു. ഇത്തവണയും ബിജെപിയുമായി കൂട്ടുചേരാന്‍ ചര്‍ച്ചകള്‍ നടത്തിയ സിപിഎം യുഡിഎഫിന് മേല്‍ അടിസ്ഥാന രഹിത ആരോപണങ്ങള്‍ ഉന്നയിക്കുകയാണ്. മുസ്​ലിംലീഗ് സ്വതന്ത്രയായി വിജയിച്ച ഒമ്പതാം വാര്‍ഡ് കൗണ്‍സിലറെ ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ കൂറുമാറ്റി അവിശുദ്ധ രാഷ്​ട്രീയ ബന്ധത്തിലൂടെ അധികാരത്തിലെത്തിയ സിപിഎം ജാള്യത മറയ്ക്കാന്‍ കുപ്രചാരണങ്ങള്‍ നടത്തുകയാണന്ന് പ്രസിഡൻറ്​ എം.എ കരിം, ജന. സെക്രട്ടറി അഡ്വ. സി.കെ ജാഫര്‍ എന്നിവര്‍ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story