Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസ്​ഥിരംസമിതി...

സ്​ഥിരംസമിതി തെരഞ്ഞെടുപ്പ്​; അന്നും വിവാദം

text_fields
bookmark_border
തൊടുപുഴ: നഗരസഭ സ്ഥിരംസമിതി തെരഞ്ഞെടുപ്പിലെ ബി.ജെ.പി ബന്ധത്തെ ചൊല്ലി ഇക്കുറിയും വിവാദം. സ്ഥിരം സമിതി തെരഞ്ഞെടുപ്പ്​ 2015ലും വിവാദമായിരുന്നു. അന്ന്​ 13 അംഗങ്ങളുമായി​ പ്രതിപക്ഷത്തായിരുന്ന എൽ.ഡി.എഫ്​ മൂന്ന്​ സ്​ഥിരം സമിതികൾ സ്വന്തമാക്കി. ക്ഷേമകാര്യം, ആരോഗ്യം, വിദ്യാഭാസം സമിതികളാണ്​ നേടിയത്​. ബി.ജെ.പി അംഗങ്ങൾ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്​ ​േവാട്ട് ചെയ്യുകയായിരുന്നു.​ ഇടത്​ - ബി.ജെ.പി കൂട്ട്​ എന്നാരോപിച്ച്​ അന്ന്​ ​ വലിയ വിവാദമായിരുന്നു. ഇതിന്​ പിന്നാലെയാണ്​ ബി.ജെ.പിയുടെ സഹായത്തോടെ യു.ഡി.എഫ്​ ഇത്തവണ നേട്ടമുണ്ടാക്കിയത്​. കഴിഞ്ഞ ഭരണസമിതിയിലെ സ്​ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്​ അംഗങ്ങൾക്ക് ബി.ജ.പി. വോട്ട് ലഭിച്ചിരുന്നു. എന്നാൽ, എൽ.ഡി.എഫ് അംഗങ്ങൾ ബി.ജെ.പി സ്ഥാനാർഥികൾക്ക് വോട്ട് ചെയ്തില്ല. ബി.ജെ.പിയുടെ വോട്ട് നേടി എൽ.ഡി.എഫ് അംഗങ്ങൾ സ്​റ്റാൻഡിങ് കമ്മിറ്റിയിലേക്ക് വിജയിച്ചത് വലിയ വിവാദമായി. ഇതേതുടർന്ന്​ എൽ.ഡി.എഫിലെ ഒരു വനിത കൗൺസിലർ സമിതിയിൽനിന്ന്​ രാജി​െവച്ചു. എന്നാൽ, എല്ലാ കൗൺസിലർമാരും ഏതെങ്കിലും ഒരു സ്​റ്റാൻഡിങ് കമ്മിറ്റിയിൽ ഉൾപ്പെടണമെന്ന് നിർബന്ധമുള്ളതിനാൽ ഇവർ വീണ്ടും ഇതേ സ്​റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. എൽ.ഡി.എഫ്- ബി.ജെ.പി ബന്ധമാണ് ഈ സംഭവത്തിലൂടെ വെളിപ്പെട്ടതെന്ന് അന്ന് യു.ഡി.എഫ് ആരോപിച്ചു. എന്നാൽ, തങ്ങളുടെ അറിവോടെയല്ല ബി.ജെ.പി വോട്ട് ചെയ്തതെന്ന് എന്നായിരുന്നു എൽ.ഡി.എഫ് വിശദീകരണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story