Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 5:35 AM IST Updated On
date_range 12 Jan 2021 5:35 AM ISTതൊഴിലുറപ്പ് പദ്ധതി; ജോലി കണ്ടെത്താൻ ഇനി ജി.ഐ.എസ് സഹായം
text_fieldsbookmark_border
* ഇന്ന് മുതൽ സർവേ ആരംഭിക്കും തൊടുപുഴ: തൊഴിലുറപ്പ് പദ്ധതിയില്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്ന പ്രവൃത്തികള്‍ ജി.ഐ.എസ് സാങ്കേതിക സഹായത്തോടെ കണ്ടെത്തി പദ്ധതി രൂപവത്കരിക്കുവാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. ജില്ലയില്‍ അടിമാലി ബ്ലോക്കിലെ കൊന്നത്തടി, വെള്ളത്തൂവല്‍, അടിമാലി, അഴുത ബ്ലോക്കിലെ പീരുമേട്, പെരുവന്താനം, ഏലപ്പാറ, ദേവികുളം ബ്ലോക്കിലെ മറയൂര്‍, ശാന്തന്‍പാറ, ചിന്നക്കനാല്‍, ഇളംദേശം ബ്ലോക്കിലെ കോടിക്കുളം, ആലക്കോട്, ഇടുക്കി ബ്ലോക്കിലെ കാമാക്ഷി, മരിയാപുരം, വാത്തിക്കുടി കട്ടപ്പന ബ്ലോക്കിലെ കാഞ്ചിയാര്‍, ചക്കുപള്ളം, അയ്യപ്പന്‍കോവില്‍, നെടുങ്കണ്ടം ബ്ലോക്കിലെ ഉടുമ്പന്‍ചോല, സേനാപതി, പാമ്പാടുംപാറ, തൊടുപുഴ ബ്ലോക്കിലെ കരിങ്കുന്നം, മുട്ടം, പുറപ്പുഴ, മണക്കാട് ഗ്രാമപഞ്ചായത്തുകളിലാണ് ചൊവ്വാഴ്ച മുതല്‍ സര്‍വേ ആരംഭിക്കും. ജില്ലയിലെ പൊതുഭൂമികളിലെ പ്രവൃത്തി കണ്ടെത്തുന്നതിനുള്ള സര്‍വേയാണ് ഇന്ന് ആരംഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്ലിക്കേഷൻെറ സഹായത്തോടെയാണ് പ്രവൃത്തികള്‍ കണ്ടെത്തുന്നത്. തെരഞ്ഞെടുക്കപ്പെട്ട ഗ്രാമപഞ്ചായത്തുകളിലെ പ്രസിഡൻറുമാർ പൊതുഭൂമിയിലെ പ്രവൃത്തികള്‍ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ രേഖപ്പെടുത്തി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്നു വരുന്ന ദിവസങ്ങളില്‍ സ്വകാര്യ ഭൂമിയിലെ സർവേ പഞ്ചായത്ത് തെരഞ്ഞെടുക്കുന്ന എന്യൂമറേറ്റര്‍മാര്‍ ഓരോ വീട്ടിലും എത്തി സ്ഥലം സന്ദര്‍ശിച്ച് സര്‍വേ നടത്തിയാണ് കണ്ടെത്തുന്നത്. എല്ലാവരും പ്രസ്തുത സര്‍വേയുമായി സഹകരിക്കണമെന്ന് കലക്ടര്‍ എച്ച്. ദിനേശന്‍ അഭ്യര്‍ത്ഥിച്ചു. ജില്ലയിൽ 141 പേര്‍ക്ക് കൂടി കോവിഡ് തൊടുപുഴ: ഇടുക്കി ജില്ലയില്‍ തിങ്കളാഴ്ച 141പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാതെ എട്ട് കേസുകളാണുള്ളത്. കരിമണ്ണൂർ സ്വദേശിനി (4).b കോടിക്കുളം വണ്ടമറ്റം സ്വദേശി (32). വണ്ണപ്പുറം കാളിയാർ സ്വദേശി (25). വണ്ണപ്പുറം സ്വദേശി (56). കട്ടപ്പന സ്വദേശിനികൾ (29, 31). വണ്ടന്മേട് മംഗലംപടി സ്വദേശിനി (32). കൊക്കയാർ മുളംങ്കുന്ന് സ്വദേശി (49) എന്നിവരുടെ രോഗത്തിൻെറ ഉറവിടമാണ് കണ്ടെത്താൻ കഴിയാത്തത്. കേസുകള്‍ പഞ്ചായത്ത് തിരിച്ച്: അടിമാലി - 8 ആലക്കോട് -3 ഏലപ്പാറ- 1 കഞ്ഞിക്കുഴി- 1 കാഞ്ചിയാര്‍- 1 കരിമണ്ണൂർ- 11 കരിങ്കുന്നം- 1 കരുണാപുരം- 9 കട്ടപ്പന -14 കോടികുളം -1 കൊക്കയാര്‍- 1 കുമാരമംഗലം- 1 കുമളി- 3 മണക്കാട് -2 മറയൂർ -1 നെടുങ്കണ്ടം- 4 പള്ളിവാസൽ- 3 പാമ്പാടുംപാറ- 1 പീരുമേട് - 2 രാജാക്കാട് - 3 രാജകുമാരി- 8 തൊടുപുഴ -15 ഉടുമ്പൻചോല- 2 ഉടുമ്പന്നൂര്‍ -6 വണ്ടന്‍മേട്- 2 വണ്ടിപ്പെരിയാര്‍ -4 വണ്ണപ്പുറം- 17 വാത്തിക്കുടി- 3 വട്ടവട -1 വാഴത്തോപ്പ് -11വെള്ളത്തൂവൽ- 1.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story