Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവനംവകുപ്പി​െൻറ സാമ്പിൾ...

വനംവകുപ്പി​െൻറ സാമ്പിൾ പ്ലോട്ട് സർവേ: കർഷക സംഘടനകൾ പ്രക്ഷോഭത്തിന്​

text_fields
bookmark_border
വനംവകുപ്പി​ൻെറ സാമ്പിൾ പ്ലോട്ട് സർവേ: കർഷക സംഘടനകൾ പ്രക്ഷോഭത്തിന്​ നെടുങ്കണ്ടം: വനംവകുപ്പി​ൻെറ സാമ്പിൾ പ്ലോട്ട് സർവേക്കെതിരെ ഉടുമ്പൻചോല താലൂക്കിലെ വിവിധ കർഷക സംഘടനകളും കർഷകരും പ്രക്ഷോഭത്തിനൊരുങ്ങുന്നു. കുത്തകപ്പാട്ട ഭൂമി വനഭൂമിയാക്കി മാറ്റുവാനുള്ള ഉന്നത വനംവകുപ്പ്​ ഉദ്യോഗസ്​ഥരിൽ ചിലരുടെ ഗൂഡ നീക്കത്തിന്​ സംസ്​ഥാന സർക്കാർ ഒത്താശ ചെയ്യുന്നതായാണ് കർഷകസംഘടനകളുടെ ആരോപണം. 40ഉം 50ഉം വർഷങ്ങളായി കെവശം​െവച്ച് കരമടച്ചുകൊണ്ടിരിക്കുന്ന ഏലമലക്കാടുകൾ വനഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്. കാർഷിക മേഖലയുൾപ്പെടെ പ്രദേശങ്ങളെ വനാർത്തിയിലെ ബഫർസോണായി വിജ്ഞാപനം ഇറക്കിയ അതേ ഗൂഡാലോചനയാണ് സാമ്പിൾ പ്ലോട്ട് സർവേയിലുമെന്ന്​ ആരോപണം ഉയർന്നുകഴിഞ്ഞു. കുത്തകപ്പാട്ട ഭൂമിയിൽ ഒരു കിലോമീറ്റർ ഇടവിട്ട് 20 ചതുരശ്ര മീറ്റർ സ്​ഥലം വനംവകുപ്പ് ഉദ്യോഗസ്​ഥർ കണ്ടെത്തി തിരിച്ചിടണമെന്നാണ് ഉത്തരവിൽ പറയുന്നത്. മണ്ണ്, മരങ്ങൾ, സസ്യങ്ങൾ എന്നിവയുടെ വളർച്ച പരിശോധിച്ചശേഷം മണ്ണി​ൻെറ ഘടന അടക്കമാണ് വിലയിരുത്തേണ്ടത്. ഹൈറേഞ്ചി​ൻെറ ചുമതലയുള്ള വനംവകുപ്പ്് കൺസർവേറ്റർമാരുടെ നേതൃത്വത്തിൽ ദേവികുളത്ത് നടന്ന യോഗത്തിലാണ് സംസ്ഥാന വനംവകുപ്പ് മേധാവികളുടെ ഈ തീരുമാനം പുറത്തുവന്നത്. 10 വർഷം വനംവകുപ്പ് നടപ്പാക്കേണ്ട പദ്ധതികളുടെ വിശദാംശങ്ങൾ കേന്ദ്ര വനം-പരിസ്​ഥിതി മന്ത്രാലയത്തിന് സംസ്​ഥാന സർക്കാർ ഉടൻ സമർപ്പിക്കുമെന്നറിയുന്നു. ഇക്കാര്യത്തിൽ കർഷക സംഘടനകളുടെയും രാഷ്​ട്രീയ പാർട്ടികളുടെയും അഭിപ്രായമാരായാതെ റിപ്പോർട്ട് നൽകിയാൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നാണ്​ മുന്നറിയിപ്പ്​. പതിനായിരക്കണക്കിന് കർഷകരും സർക്കാർ ഓഫിസുകളും പൊതുസംരംഭങ്ങളും ഉള്ള മലയോര മേഖല വനമാക്കുകയെന്നത് അപ്രായോഗികമെന്നറിയാമെങ്കിലും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കി കർഷകരെ തകർക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നതെന്നാണ്​ ആരോപണം. പതിനായിരക്കണക്കിന് കർഷകരും സർക്കാർ ഓഫിസുകളും പൊതുസംരംഭങ്ങളും ഉള്ള മലയോര മേഖല വനമാക്കുകയെന്നത് അപ്രായോഗികമെന്നറിയാമെങ്കിലും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കി കർഷകരെ തകർക്കാനാണ് വനംവകുപ്പ് ശ്രമിക്കുന്നത്. ഇത് ഗുരുതരമായ ഭവിഷ്യത്തുകൾക്ക് വഴിയൊരുക്കും. ജനുവരി 15ന്​ നെടുങ്കണ്ടം അർബൻ ബാങ്ക് ഹാളിൽ യോഗം ചേർന്ന്്് സമരപരിപാടികൾക്ക് രൂപംനൽകാനാണ് നീക്കം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story