Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jan 2021 5:34 AM IST Updated On
date_range 12 Jan 2021 5:34 AM ISTബി.ജെ.പി-യു.ഡി.എഫ് രഹസ്യധാരണ പരസ്യമായി -കെ.കെ. ജയചന്ദ്രൻ
text_fieldsbookmark_border
തൊടുപുഴ: ബി.ജെ.പിയും യു.ഡി.എഫും തെരഞ്ഞെടുപ്പിൽ ഉണ്ടാക്കിയ രഹസ്യധാരണ തൊടുപുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടന്നതോടെ പരസ്യമായതായി സി.പി.എം ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രൻ. സ്റ്റാൻഡിങ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ ബി.ജെ.പിയും യു.ഡി.എഫും ഒരു മുന്നണിയായാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പിൽ പല വാർഡുകളിലും ഈ സഖ്യം വ്യക്തമായിരുന്നു. എൽ.ഡി.എഫ് ഭരണസമിതിയെ അധികാരത്തിൽനിന്ന് ഒഴിവാക്കാൻ ഇവർ ചേർന്ന് നടത്തിയ കച്ചവടത്തിന് തിരിച്ചടി നേരിട്ടതോടെയാണ് രഹസ്യധാരണ പരസ്യമായത്. 13 അംഗങ്ങളുള്ള യു.ഡി.എഫ് 21 അംഗങ്ങളുടെ പിന്തുണയോടെയാണ് സ്റ്റാൻഡിങ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇതിൽ എട്ട് വോട്ടുകൾ ബി.ജെ.പിയുടെതാണ്. ഈ അവിശുദ്ധ കൂട്ടുകെട്ടിൻെറ നേതൃത്വം കോൺഗ്രസിനാണ്. ഈ കൂട്ടുകെട്ടിന് ജനം ശക്തമായ തിരിച്ചടി നൽകുമെന്ന് കെ.കെ. ജയചന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story