Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഏറെ സവിശേഷതകളുമായി ഈ...

ഏറെ സവിശേഷതകളുമായി ഈ വർഷത്തെ ഫെബ്രുവരി

text_fields
bookmark_border
നെടുങ്കണ്ടം: ഏറെ സവിശേഷതകളുമായി 2021 ഫെബ്രുവരി കടന്നുവരുന്നു. 823 വർഷത്തിൽ ഒരിക്കൽ സംഭവിക്കുന്നതാണിത്. ഈ വർഷം ഫെബ്രുവരി മാസത്തിലെ എല്ലാ ആഴ്ചകൾക്കും നാല് ദിവസങ്ങൾ വീതമാണുള്ളത്. നാല്​ ഞായർ, നാല്​ തിങ്കൾ, നാല്​ ചൊവ്വ, നാല്​ ബുധൻ, നാല്​ വ്യാഴം, നാല്​ വെള്ളി, നാല്​ ശനി എന്നിങ്ങനെ. നിലവിൽ ജീവിച്ചിരിക്കുന്ന ആരുടെയും ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യത്തിൽ ഒരു ഫെബ്രുവരി ഇനി കടന്നുവരില്ല എന്നതാണ് ഈ ഫെബ്രുവരിക്കുള്ള പ്രാധാന്യം. പൂപ്പാറയിൽ പന്നിയാർ പുഴക്ക് കുറുകെ പുതിയ പാലം യാഥാർഥ്യമാകുന്നു നെടുങ്കണ്ടം: പൂപ്പാറയിൽ പന്നിയാർ പുഴക്ക് കുറുകെ പുതിയ പാലം യാഥാർഥ്യമാകുന്നു. കാലങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് ദേശീയപാത 85ൻെറ ഭാഗമായ പൂപ്പാറയിൽ പുതിയപാലം നിർമിക്കുന്നത്. നിർമാണം പൂർത്തിയാകുന്നതോടെ കാലങ്ങളായുള്ള ഗതാഗതക്കുരുക്കിനും ഇതുമൂലമുണ്ടാകുന്ന വലിയ പ്രതിസന്ധിക്കും ശാശ്വത പരിഹാരമാകുമെന്നാണ് പ്രതീക്ഷ. കൊച്ചി- ധനുഷ്കോടി ദേശീയപാതയുടെ വികസനത്തി​ൻെറ ഭാഗമായി മൂന്നാർ മുതൽ ബോഡിമെട്ട് വരെ വീതികൂട്ടിയുള്ള നിർമാണ പ്രവർത്തനങ്ങളാണ്​ നടക്കുന്നത്​്​. പാലത്തി​ൻെറ നിർമാണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്. അപ്രോച്ച് റോഡ് നിർമാണം പൂർത്തിയാകുന്ന മുറക്ക്്് പാലം ഗതാഗതത്തിനായി തുറക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story