Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമൂന്നാറിലെ സ്ലീപ്പർ...

മൂന്നാറിലെ സ്ലീപ്പർ ബസും സൈറ്റ് സീയി​ങ്​ സർവിസും ഹിറ്റ്

text_fields
bookmark_border
ഒരുദിവസത്തെ വരുമാനം 18,000രൂപ വരെ തൊടുപുഴ: മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികൾക്കായി കെ.എസ്.ആർ.ടി.സി നടപ്പാക്കിയ സ്ലീപ്പർ ബസിനും സൈറ്റ് സീയി​ങ്​ സർവിസിനും മികച്ച പ്രതികരണം. വിനോദസഞ്ചാരികൾക്കായി ദിവസേന 100 രൂപ നിരക്കിൽ താമസസൗകര്യം കൊടുക്കുന്ന സ്ലീപ്പർ ബസ് ആരംഭിച്ച നവംബർ 14 മുതൽ ജനുവരി 10 വരെ 2,80,790 രൂപ വരുമാനം ലഭിച്ചു. തുടർന്ന് ജനുവരി ഒന്ന്​ മുതൽ ആരംഭിച്ച സൈറ്റ് സീയി​ങ്​ സർവിസിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 80 കിലോമീറ്റർ സർവിസുള്ള ഇതിൽനിന്ന്​ കെ.എസ്.ആർ.ടി.സിക്ക് ദിവസേന 12,000 ത്തിലധികം രൂപ വരുമാനം ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ തിരക്കേറിയപ്പോൾ സൈറ്റ്​ സീയിങ്ങിൽനിന്നുള്ള വരുമാനം 18000 രൂപയാണ്. ഇതി​ൻെറ അടിസ്ഥാനത്തിൽ മൂന്നാറിൽ കൂടുതൽ ബസുകൾ ഇത്തരത്തിൽ സർവിസ് ആരംഭിക്കുമെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു. നിലവിൽ ഒരു ബസിൽ 16 സ്ലീപ്പർ സീറ്റുകളാണ് ഉള്ളത്, മൂന്ന്​ ബസുകളിലായി 48 സ്ലീപ്പർ സീറ്റുകളിൽ ഉള്ളവയിൽ 53 സീറ്റുകൾക്ക് വരെ ദിവസേന ബുക്കിങ്​ ലഭിക്കുന്നു. ഇതിൽ നിന്നും കൂടുതൽ വരുമാനവും കെ.എസ്.ആർ?ടി.സിക്ക് ലഭിക്കുന്നുണ്ട്. ​പ്രത്യേക ബസി​ൻെറ നിർമാണം പുരോഗമികുന്നു മൂന്നാറിന് പ്രത്യേകമായി ഇരു സൈഡിലേക്കും എട്ട്​ സ്ലീപ്പർ വീതമുള്ള രണ്ട് കമ്പാർട്ട്മൻെറായുള്ള ബസി​ൻെറ നിർമാണവും ഇതിനകം ആരംഭിച്ചിട്ടുണ്ട്​. മൂന്നാർ കെ.എസ്.ആർ.ടി.സി സ്​റ്റാൻഡിൽനിന്ന്​ രാവിലെ ഒമ്പതിന്​ പുറപ്പെടുന്ന സർവിസ് ടോപ് സ്​റ്റേഷൻ, കുണ്ടള ഡാം, എക്കോ പോയിൻറ്​, മാട്ടുപെട്ടി, ഫ്ലോർ ​ഗാർഡൻ എന്നിവിടങ്ങളിൽ സഞ്ചാരികളെ കൊണ്ടുപോയി തിരികെ മൂന്നാർ കെ.എസ്.ആർ.ടി.സി സ്​റ്റേഷനിൽ എത്തിക്കും. ഓരോ പോയൻറിലും ഒരു മണിക്കൂർ വരെ ചെലവഴിക്കാൻ അവസരം നൽകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story