Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 5:29 AM IST Updated On
date_range 11 Jan 2021 5:29 AM ISTഞായറാഴ്ചകളിൽ ബസുകൾ സർവിസ് മുടക്കുന്നു; യാത്രക്കാർക്ക് ദുരിതം
text_fieldsbookmark_border
തൊടുപുഴ: ഞായറാഴ്ചകളിലും അവധി ദിവസങ്ങളിലും ജനങ്ങൾക്ക് യാത്രാദുരിതം. വിവിധ സ്ഥലങ്ങളിലേക്ക് പോകാനിറങ്ങിയാൽ ബസ് കിട്ടാൻ മണിക്കൂറുകൾ കാത്തുനിൽക്കണം. യാത്രക്കാര്‍ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി ഞായറാഴ്ച ഉള്‍പ്പെടെ അവധി ദിനങ്ങളില്‍ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സര്‍വിസുകള്‍ വെട്ടിക്കുറക്കുന്നതാണ് ജില്ലയുടെ വിവിധ മേഖലകളിൽ യാത്രക്ലേശം രൂക്ഷമാക്കുന്നത്. ഗ്രാമീണ മേഖലയിലടക്കം മണിക്കൂറുകൾ സ്റ്റോപ്പുകളില്‍ കാത്തുനിന്നാല്‍ പോലും ബസ് ലഭിക്കാറില്ല. അവധി ദിവസങ്ങളില്‍ ടാക്‌സി, ഓട്ടോകളെ ആശ്രയിക്കേണ്ട ഗതികേടിലാണ് യാത്രക്കാര്‍. കോവിഡിൻെറ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് പൊതുഗതാഗത സംവിധാനം നിലച്ചെങ്കിലും ഇളവുകള്‍ പ്രഖ്യാപിച്ചതോടെ നിയന്ത്രണങ്ങളോടെ യാത്രക്കാരെ കയറ്റി ബസ് സര്‍വിസുകള്‍ പുനരാരംഭിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. എന്നാല്‍, മാസങ്ങള്‍ പിന്നിട്ടെങ്കിലും അവധി ദിവസങ്ങളില്‍ പല റൂട്ടുകളിലും ബസുകള്‍ സര്‍വിസ് നടത്താത്ത സ്ഥിതിയാണ്. തൊടുപുഴയില്‍നിന്ന് കട്ടപ്പന മേഖലയിലേക്ക് ഞായറാഴ്ചകളില്‍ യാത്രക്കാര്‍ക്ക് ബസ് ലഭിക്കാത്ത അവസ്ഥയാണ്. മൂലമറ്റം റൂട്ടില്‍ മണിക്കൂറുകള്‍ കാത്തുനിന്നാല്‍ പോലും ബസ് കിട്ടില്ല. കൂടാതെ വണ്ണപ്പുറം, പൂമാല, ഉടുമ്പന്നൂര്‍, പാല, മൂവാറ്റുപുഴ റൂട്ടുകളിലും അവധി ദിവസം ബസുകള്‍ കുറവാണ്. സര്‍വിസ് നടത്തിയാല്‍ ഇന്ധനെച്ചലവ് പോലും ലഭിക്കാത്ത സാഹചര്യമായതിനാലാണ് ബസുകള്‍ ഞായറാഴ്ചയും മറ്റും നിരത്തിലിറക്കാത്തതെന്ന് സ്വകാര്യ ബസുടമകള്‍ പറയുന്നു. സാമ്പിള്‍ പ്ലോട്ട് സര്‍വേ നിര്ത്തിെവക്കണം -കല്ലാര്‍ ഇടുക്കി: ഏലം കുത്തകപ്പാട്ട ഭൂമിയില്‍ (സി.എച്ച്.ആര്‍) സാമ്പിള്‍ പ്ലോട്ട് സര്‍വേ നടത്താനുള്ള വനംവകുപ്പിൻെറ നീക്കം നിർത്തിവെക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാര്‍. സംസ്ഥാന സര്‍ക്കാര്‍ വിഷയത്തിൽ നടപടി സ്വീകരിക്കണം. കുത്തകപ്പാട്ട ഭൂമി മുഴുവന്‍ വനംഭൂമിയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള ചില വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയാണ് സാമ്പിള്‍ പ്ലോട്ട് സവേയിലേക്ക് (സി.എച്ച്.ആര്‍) എത്തിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സംസ്ഥാന സര്‍ക്കാര്‍ അഴിച്ചുവിട്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ ശക്തമായ സമരം ആരംഭിക്കും. അടിമാലിക്കടുത്ത് പീച്ചാട് ഏലത്തോട്ടം വെട്ടിനശിപ്പിച്ച ഡി.എഫ്.ഒ അടക്കമുള്ള ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്ത് സംഭവത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ആര്‍ജവം സര്‍ക്കാര്‍ കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story