Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 5:29 AM IST Updated On
date_range 11 Jan 2021 5:29 AM IST േമലുകാവിന് സമീപം മാലിന്യം തള്ളൽ; ശുചിത്വ സ്ക്വാഡുമായി നാട്ടുകാർ
text_fieldsbookmark_border
മേലുകാവ്: നിർമൽ ഗ്രാമപദവി നേടിയ മേലുകാവ് പഞ്ചായത്ത് അതിർത്തിയിൽ വൻതോതിൽ മാലിന്യം തള്ളുന്നവർക്കെതിരെ താക്കീതുമായി ശുചിത്വ സ്ക്വാഡ് രംഗത്ത്. കുറെ നാളായി രാത്രിയിൽ ഈ മേഖലയിൽ മത്സ്യ മാസാവശിഷ്ടമടക്കമുള്ള മാലിന്യം സ്ഥിരമായി തള്ളുകയാണ്. ഈ സാഹചര്യത്തിലാണ് നാടിനെ മലിനമാക്കുന്നവർക്കെതിരെ നടപടിയുമായി നാട്ടുകാർ സംഘടിക്കുന്നത്. റോഡ് സൈഡിലടക്കം അലക്ഷ്യമായി വലിച്ചെറിയുന്ന മാലിന്യം കാഞ്ഞിരം കവല, തോണിക്കല്ല് എന്നിവിടങ്ങളിൽനിന്ന് തോട്ടിൽ ഒഴുകിയെത്തി മുട്ടം ആറിൽ കലരുന്നുണ്ട്. സമീപത്തുള്ള കിണറ്റിലും ഇവ എത്തുന്നത് ആരോഗ്യഭീഷണി ഉയർത്തുന്നു. പ്രദേശത്തെ കടകളിൽ സ്ഥാപിച്ചിരിക്കുന്ന സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് കുറ്റക്കാരെ കണ്ടെത്തുമെന്ന് നാട്ടുകാർ പറഞ്ഞു. പൊലീസ്,ആരോഗ്യവകുപ്പ് അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്. കൂടാതെ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. ഒട്ടേറെ സഞ്ചാരികൾ എത്തുന്ന മേലുകാവ് ഗ്രാമപഞ്ചായത്തിനെ മലിനമാക്കുന്നത് കൈയും കെട്ടി നോക്കിനിൽക്കില്ലെന്ന് സ്ക്വാഡിനൊപ്പം സ്ഥലം സന്ദർശിച്ച മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി.ജെ. ബെഞ്ചമിൻ തടത്തിപ്ലാക്കൽ പറഞ്ഞു. നാടിൻെറ ശുചിത്വം ഉറപ്പ് വരുത്താൻ വാർഡ് മെംബർമാരുടെ നേതൃത്വത്തിലാണ് സ്ക്വാഡ് രൂപവത്കരിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story