Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈറ്റ ശേഖരണത്തിലെ...

ഈറ്റ ശേഖരണത്തിലെ നിയന്ത്രണം; തൊഴിലാളികൾ ദുരിതത്തിൽ

text_fields
bookmark_border
അടിമാലി: വനംവകുപ്പി​ൻെറ ഈറ്റ ശേഖരണത്തിലെ നിയന്ത്രണം ഈറ്റ തൊഴിലാളികൾ ദുരിതത്തിലാക്കി. രണ്ടുമാസം മുമ്പ്​ തുടങ്ങേണ്ട ഈറ്റ ശേഖരണം ഇനിയും തുടങ്ങിയിട്ടില്ല. ഇതോടെ മേഖലയിലെ നൂറുകണക്കിന് തൊഴിലാളികൾക്കാണ് ഉപജീവനമാർഗം അടഞ്ഞിരിക്കുന്നത്​. പനമ്പ്, മുറം, കുട്ട, വട്ടി തുടങ്ങി ഈറ്റ ഉൽപന്നങ്ങൾ നിർമിച്ച്​ ഉപജീവനമാർഗം കണ്ടെത്തുന്നവരാണ്​ പ്രതിസന്ധിയിലായിരിക്കുന്നത്​. വിനോദ സഞ്ചാരികളെ ലക്ഷ്യമിട്ട് അടിമാലി പഞ്ചായത്തിലെ ചാറ്റുപാറ, മച്ചിപ്ലാവ് മേഖലയിലാണ്​ ഇൗറ്റ ഉപയോഗിച്ച്​ കരകൗശല വസ്​തുക്കൾ നിർമിക്കുന്നവർ ഏറെയും. മാങ്കുളം, ആനക്കുളം മേഖലകളിൽ ഈറ്റ വെട്ടാൻ സർക്കാർ അനുമതി നൽകാത്തതിനാൽ ആദിവാസികളടക്കമുള്ള തൊഴിലാളികൾ പട്ടിണിയിലായിട്ടുണ്ട്. നേര്യമംഗലം, കമ്പിലൈൻ, വാളറ, പടിക്കപ്പ് കുടി, കുറത്തിക്കുടി, അഞ്ചാംമൈൽ, പഴമ്പിള്ളിച്ചാൽ, എളംബ്ലാശ്ശേരി, ആനക്കുളം, താളുങ്കണ്ടം, സേവരുകുടി തുടങ്ങിയ മേഖലകളിലുള്ളവരാണ് ഈ മേഖലയിലെ തൊഴിലാളികൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story