Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാലാവസ്ഥ തെറ്റി;...

കാലാവസ്ഥ തെറ്റി; കര്‍ഷകര്‍ പ്രതിസന്ധിയില്‍

text_fields
bookmark_border
മറയൂര്‍: ശീതകാല പഴം-പച്ചക്കറി ഉൽപാദന കേന്ദ്രമായ കാന്തല്ലൂരില്‍ കാലവസ്ഥയിലുണ്ടായ വ്യതിയാനം കര്‍ഷകരുടെ പ്രതീക്ഷ തെറ്റിച്ചു. വിഷുവേളയിലേക്ക്​ പച്ചക്കറികള്‍ വിളവിറക്കേണ്ട സമയമാണത്​. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത്​ അനുഭവപ്പെട്ട കനത്ത മഞ്ഞും മഴയുമാണ് കര്‍ഷകരെ പ്രതിസന്ധിയിലാഴ്ത്തിയിരിക്കുന്നത്. പ്രദേശത്ത് ബീന്‍സ്, കാരറ്റ്, കാബേജ്, പട്ടാണി തുടങ്ങിയ വിളകള്‍ കൃഷിയിറക്കാനായി പാടം ഒരുക്കിവരുന്നതിനിടയിലാണ് ശക്തമായ മഞ്ഞും മഴയും അനുഭവപ്പെട്ടത്. ഇതിനാല്‍ പാടങ്ങള്‍ ചെത്തി ഒരുക്കുന്നതിനും വിത്ത് പാകുന്നതിനും കഴിയാത്ത അവസ്ഥയായി. സീസണ്‍ വേളകളില്‍ കൃഷിയിറക്കിയില്ലെങ്കില്‍ വിളകള്‍ക്ക് വില ലഭിക്കാത്ത അവസ്ഥയും വളര്‍ച്ചതന്നെ മുരടിക്കുന്ന അവസ്ഥയുമുണ്ടാകും. TDL mist kanthalloor കാന്തല്ലൂര്‍ മേഖലയില്‍ അനുഭവപ്പെടുന്ന മൂടല്‍മഞ്ഞ് അജ്ഞാത വാഹനമിടിച്ച് പുലിക്കുഞ്ഞ് ചത്തു മറയൂർ: മറയൂർ-മൂന്നാർ റോഡിൽ അജ്ഞാത വാഹനമിടിച്ച് എട്ടുമാസം പ്രായമുള്ള പുലിക്കുഞ്ഞ് ചത്തു. ഞായറാഴ്​ച രാവിലെ ആറോടെയാണ് ലക്കം വെള്ളച്ചാട്ടത്തിന് സമീപം പുലിക്കുഞ്ഞിനെ ചത്തനിലയിൽ കണ്ടത്. ഈ വഴിയിലൂടെ സഞ്ചരിച്ച് യാത്രികർ ലക്കം ഫോറസ്​റ്റ്​ സ്​റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥരെത്തി പുലിക്കുഞ്ഞിനെ പരിശോധനകൾക്കുശേഷം മറവുചെയ്തു. TDL LEOPARD മറയൂർ-മൂന്നാർ റോഡിൽ അജ്ഞാത വാഹനമിടിച്ച് ചത്ത പുലിക്കുഞ്ഞ് CAPTION-ഫോ​ട്ടോ ക്യാപ്​ഷൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story