Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമുട്ടത്ത്​ പെപ്പ്​...

മുട്ടത്ത്​ പെപ്പ്​ പൊട്ടി; ജലവിതരണം ഇന്ന്​ പുനഃസ്ഥാപിക്കും

text_fields
bookmark_border
​െതാടുപുഴ: പൈപ്പ്​ പൊട്ടിയതിനെ തുടർന്ന്​ മുട്ടം പഞ്ചായത്തി​ൻെറ വിവിധ പ്രദേശങ്ങളിലേക്ക്​ കുടിവെള്ള വിതരണം തടസ്സപ്പെട്ടു. മലങ്കര അണക്കെട്ടി​ന്​ സമീപം മാത്തപ്പാറ ഭാഗത്ത് സ്ഥാപിച്ച കുടിവെള്ള പദ്ധതിയിൽനിന്ന് കൊല്ലംകുന്ന് ടാങ്കിലേക്ക് പമ്പിങ്​ നടത്തുന്ന പൈപ്പാണ് വെള്ളിയാഴ്ച വൈകീട്ട് മുട്ടം ടെലഫോൺ എക്സേഞ്ചിന് സമീപം പൊട്ടിയത്. വെള്ളം റോഡിലേക്ക് ഒഴുകിയതിനെ തുടർന്ന് പമ്പിങ്​ നിർത്തിവെക്കുകയായിരുന്നു. ജന പ്രതിനിധികളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ വിവരം വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന്​ ശനിയാഴ്​ച രാവിലെ മുതൽ പൈപ്പ് പുനഃസ്ഥാപിക്കാനുള്ള പ്രവൃത്തി ആരംഭിച്ചു. എറണാകുളത്തുനിന്ന്​ ജോയൻറ്​ എത്തിച്ച് പണി പൂർത്തീകരിച്ച് ഞായറാഴ്​ച മുതൽ കുടിവെള്ള വിതരണം പുനഃസ്ഥാപിക്കാൻ കഴിയുമെന്ന്​ വാട്ടർ അതോറിറ്റി അധികൃതർ പറഞ്ഞു. നിരവധി സർക്കാർ സ്ഥാപനങ്ങൾ, ഹോസ്​റ്റലുകൾ, ജില്ല ജയിൽ, ആശുപത്രികൾ, കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്മൻെറ്​ സൻെറർ എന്നിവ പ്രവർത്തിക്കുന്ന പ്രദേശങ്ങളിലേക്കുള്ള ജലവിതരണമാണ്​ തടസ്സപ്പെട്ടത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story