Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയില്‍ വൈസ്...

കട്ടപ്പനയില്‍ വൈസ് ചെയർമാൻ സ്ഥാനം ചോദിച്ചുവാങ്ങാനായില്ല; ജോസഫ് വിഭാഗത്തില്‍ മുറുമുറുപ്പ്

text_fields
bookmark_border
കട്ടപ്പന: കട്ടപ്പന നഗരസഭയില്‍ വൈസ് ചെയർമാൻ സ്‌ഥാനം ചോദിച്ചുവാങ്ങാന്‍ പാർട്ടി ജില്ല നേതൃത്വം ഇടപെടാത്തതില്‍ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ മുറുമുറുപ്പ്. ജില്ല നേതൃത്വത്തിന്​ ഇക്കാര്യത്തിൽ വലിയ വീഴ്ച ഉണ്ടായെന്നാണ് ആക്ഷേപം. വൈസ് ചെയര്‍മാന്‍ സ്ഥാനം ഉള്‍പ്പെടെ ലഭിക്കാന്‍ അവകാശം ഉണ്ടായിരുന്നെങ്കിലും ഇതിനായി കോണ്‍ഗ്രസിലോ, യു.ഡി.എഫിലോ പാര്‍ട്ടി ജില്ല-സംസ്ഥാന നേതൃത്വം ഇടപെട്ടില്ലെന്നാണ് പ്രദേശിക നേതാക്കളുടെ പരാതി. ഇതേതുടര്‍ന്ന് പാര്‍ട്ടി നേതൃയോഗങ്ങളില്‍നിന്ന് മണ്ഡലത്തിലെ ഒരുവിഭാഗം വിട്ടുനില്‍ക്കുകയാണ്. ജോസഫ് വിഭാഗത്തില്‍നിന്ന്​ കട്ടപ്പന നഗരസഭയില്‍ മൂന്നുപേരാണ് വിജയിച്ചത്. ആവശ്യപ്പെട്ടിരുന്നെങ്കില്‍ വൈസ് ചെയർമാൻ സ്ഥാനം ലഭിക്കുമായിരുന്നു. എന്നിട്ടും​ ഇടപെടാതിരുന്നതിലാണ് അതൃപ്തി. ചെയര്‍പേഴ്‌സൻ, വൈസ് ചെയര്‍മാന്‍ സ്ഥാനങ്ങള്‍ കോണ്‍ഗ്രസിലെ എ, ഐ ഗ്രൂപ്പുകള്‍ പങ്കിടുകയായിരുന്നു. കട്ടപ്പനയിൽ കേരള കോൺഗ്രസ് പാർട്ടിക്കുള്ളിലെ പ്രശ്​നങ്ങളും അവസരം നഷ്​ടപ്പെടുന്നതിന്​ ഇടയാക്കിയെന്നാണ്​ സൂചന. ഇതേ തുടർന്ന് യോഗങ്ങളില്‍നിന്ന് കൗണ്‍സിലര്‍മാര്‍ വിട്ടുനില്‍ക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ ജില്ല നേതാക്കള്‍ ഇടപെട്ടു. അടുത്ത 10ന്​ ചേരുന്ന യോഗത്തിൽ ചര്‍ച്ചയിലൂടെ പരിഹാരം കാണാനാണ് നേതാക്കളുടെ ശ്രമം. ഒറ്റയാ​ൻെറ ആക്രമണത്തിൽ യുവതിക്ക് പരിക്ക് മറയൂർ: ചിന്നാർ വന്യജീവി സങ്കേതത്തിലെ അമിനിറ്റി (ഹോട്ടൽ) സൻെറർ ജീവനക്കാരിയായ പാപ്പാത്തിക്ക്​ (40) ഒറ്റയാ​ൻെറ ആക്രമണത്തിൽ പരിക്കേറ്റു. ഒപ്പമുണ്ടായിരുന്ന യുവതി ഓടിരക്ഷപ്പെട്ടു. ശനിയാഴ്​ച രാവിലെ അമിനിറ്റി സൻെററിലേക്ക് പോകുംവഴിയാണ് പാഞ്ഞെത്തിയ ഒറ്റയാൻ പാപ്പാത്തിയെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടത്. ഇവർക്ക്​ തലക്ക്​ ഗുരുതര പരിക്കേറ്റു. ഒറ്റയാൻ തിരിഞ്ഞുപോയശേഷം ഒപ്പമുണ്ടായിരുന്ന യുവതി വരം ചിന്നാർ വന്യജീവി സങ്കേതത്തിലേ ഉദ്യോഗസ്ഥരെ അറിയിച്ചതിനെതുടർന്ന് പാപ്പാത്തിയെ മറയൂർ സി.എച്ച്.സിയിൽ എത്തിച്ചശേഷം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ചിത്രം. TDL elephant attack ഒറ്റയാ​ൻെറ ആക്രമണത്തിൽ പരിക്കേറ്റ പാപ്പാത്തി
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story