Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 5:28 AM IST Updated On
date_range 10 Jan 2021 5:28 AM ISTകട്ടപ്പന റൂറൽ ഡെവ. കോഒാപറേറ്റിവ് സൊസൈറ്റി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം -സംരക്ഷണ മുന്നണി
text_fieldsbookmark_border
കട്ടപ്പന: കട്ടപ്പന റൂറൽ ഡെവലപ്‌മൻെറ് കോഒാപറേറ്റിവ് സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് സഹകരണ സംരക്ഷണ മുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി. കോവിഡ് പഞ്ചാത്തലത്തിൽ ആറുമാസം നീട്ടിെവച്ച തെരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. തെരഞ്ഞെടുപ്പ് നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതൃത്വം ഹൈകോടതിയെ സമീപിച്ചിരുന്നു. എന്നാൽ, കോടതി വിസമ്മതിച്ചു. ഇതോടെ വ്യാജ കാർഡ് നിർമിച്ച് സഹകാരികൾക്കിടയിൽ വിതരണം ചെയ്‌ത് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ നിർദേശം അനുസരിച്ച് ഏഴിന് പകൽ അഞ്ചിന് മുമ്പ് രണ്ട് ഫോട്ടോയുമായി എത്തിയ അംഗങ്ങൾക്ക് കാർഡ് വിതരണം ചെയ്‌തിട്ടുണ്ട്. എന്നാൽ, കോൺഗ്രസ് നേതാക്കൾ ഒരു ഫോട്ടോ മാത്രംവാങ്ങി വ്യാജ കാർഡ് നിർമിച്ച് വിതരണം ചെയ്യുകയാണെന്ന് സംരക്ഷണ മുന്നണി ആരോപിച്ചു. ഇത് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. വ്യാജ കാർഡ് വിതരണം നടക്കുന്ന വിവരം പൊലീസിലും വരണാധികാരിയെയും അറിയിച്ചിട്ടുണ്ട്. ജനാധിപത്യ വ്യവസ്ഥയെ അട്ടിമറിക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് മുന്നണി പ്രസിഡൻറ് ടി.എസ്. ബിസി, സെക്രട്ടറി ടോമി ജോർജ്, വി.ആർ. സജി, കെ.ആർ. സോദരൻ, മാത്യു ജോർജ്, ജോസ് എട്ടിയിൽ, എം.ജെ. വർഗീസ്, ചന്ദ്രൻ തുടങ്ങിയവർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story