Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 5:28 AM IST Updated On
date_range 10 Jan 2021 5:28 AM ISTപെട്ടിമുടി: വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണും ഭക്ഷ്യധാന്യക്കിറ്റുമായി സമഗ്രശിക്ഷ കേരള
text_fieldsbookmark_border
ഇടുക്കി: പെട്ടിമുടി മണ്ണിടിച്ചിൽ ദുരന്തത്തിൽ എല്ലാം നഷ്ടമായ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോണുകളും വസ്ത്രങ്ങളും ഭക്ഷ്യധാന്യക്കിറ്റുകളും സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. 2020 ആഗസ്റ്റിൽ ഉണ്ടായ പ്രകൃതി ദുരന്തം അതിജീവിച്ചവരിൽ 21വിദ്യാർഥികളാണ് ഉണ്ടായിരുന്നത്. താമസിച്ചിരുന്ന വീട് ഉൾെപ്പടെ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായവസ്ഥയിലായിരുന്ന വിദ്യാർഥികൾക്ക് തുടക്കം മുതൽതന്നെ എല്ലാ പിന്തുണയും സമഗ്രശിക്ഷ കേരളയുടെ നേതൃത്വത്തിൽ ഉറപ്പാക്കിയിരുന്നു. കുട്ടികൾക്കാവശ്യമായ കൗൺസലിങ്, പരിഹാരബോധനം, മറ്റ്അത്യാവശ്യസഹായം എന്നിവ നേരേത്ത തന്നെ ലഭ്യമാക്കിയിരുന്നു. ഇതിൻെറ തുടർച്ചയായിട്ടാണ് എസ്.എസ്.കെ നേതൃത്വത്തിൽ ഓൺലൈൻ പഠനത്തിനുതകുന്ന സ്മാർട്ട്ഫോണുകളും മറ്റ്സഹായവും നൽകിയത്. മൂന്നാർ കന്നിമല ഗവ. യു.പിസ്കൂളിൽ നടന്ന ചടങ്ങിൽ സമഗ്രശിക്ഷ കേരളം േപ്രാജക്ട് ഡയറക്ടർ ഡോ. എ.പി. കുട്ടികൃഷ്ണൻ, ജില്ല േപ്രാജക്ട് കോഓഡിനേറ്റർ ഡി. ബിന്ദുമോൾ, േപ്രാഗ്രാം ഓഫിസർ മൈക്കിൾ സൈബാസ്റ്റിൻ, ബ്ലോക്ക് േപ്രാജക്ട് കോഓഡിനേറ്റർ ഹെപ്സി ക്രിസ്റ്റാൻ, ബി.ആർ.സി െട്രയിനർമാർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story