Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅഞ്ചുവര്‍ഷം കൊണ്ട്...

അഞ്ചുവര്‍ഷം കൊണ്ട് ഇടുക്കിയെ മുന്നാക്ക ജില്ലയായി മാറ്റും -ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​

text_fields
bookmark_border
ചെറുതോണി: അടുത്ത അഞ്ചുവര്‍ഷംകൊണ്ട് പിന്നാക്ക ജില്ലയായ ഇടുക്കിയെ മുന്നാക്ക ജില്ലയായി മാറ്റുമെന്ന്​ ജില്ല പഞ്ചായത്ത്​ പ്രസിഡൻറ്​​ ജിജി കെ.ഫിലിപ്, വൈസ് പ്രസിഡൻറ്​ ഉഷാകുമാരി എന്നിവർ അറിയിച്ചു. ജില്ല പഞ്ചായത്തില്‍ നടന്ന സ്​റ്റാൻഡിങ്​ കമ്മിറ്റി അംഗങ്ങളുടെ ​െതരഞ്ഞെടുപ്പിന്​ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ 52 പഞ്ചായത്തുകളിലും എട്ട്​ ബ്ലോക്ക്​ പഞ്ചായത്തുകളിലും ഭരണസമിതി നേരിട്ടെത്തി പഠനം നടത്തിയശേഷമേ പ്രോജക്ടുകള്‍ തയാറാക്കുകയുള്ളൂ. വാഴത്തോപ്പില്‍ കെ.എസ്.ഇ.ബിയുമായി തര്‍ക്കത്തിലുള്ള സ്ഥലം കലക്ടറും സര്‍ക്കാറുമായി ആലോചിച്ച് ഏറ്റെടുക്കും. ഗവ. സ്കൂള്‍ ഗ്രൗണ്ട് പുനര്‍നിർമിക്കുവാന്‍ നടപടിയെടുക്കും. വിവിധ സ്ഥലങ്ങളില്‍ ജില്ല പഞ്ചായത്തി​ൻെറ ഉപയോഗിക്കാതെ കിടക്കുന്ന കെട്ടിടങ്ങള്‍ ഏറ്റെടുത്ത് വിവിധ പദ്ധതികള്‍ നടപ്പാക്കും. പൂര്‍ത്തിയാകാതെ കിടക്കുന്ന പദ്ധതികളും ഏറ്റെടുത്ത് പണിപൂര്‍ത്തിയാക്കും. ടൂറിസം വികസനത്തിനായി ജില്ലയിലെ ടൂറിസം സൻെററുകള്‍ ഏകോപിപ്പിക്കും. പദ്ധതികള്‍ തയാറാക്കുമ്പോള്‍ കാര്‍ഷിക, ക്ഷീര, ടൂറിസം, വിദ്യാഭ്യാസ മേഖലയിലെ വകുപ്പുതല ഉദ്യോഗസ്ഥരുടെയും രാഷ്​ട്രീയ പ്രതിനിധികളുടെയും യോഗം വിളിച്ചശേഷം പദ്ധതികള്‍ തയാറാക്കുമെന്നും പ്രസിഡൻറ്​ പറഞ്ഞു. വി.എന്‍. മോഹനന്‍, രാരിച്ചന്‍ നീര്‍ണാകുന്നേല്‍, പ്രഫ. എ.ജെ. ജേബക്ക്, മെംബര്‍മാര്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story