Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകഞ്ചാവ് കടത്ത്:...

കഞ്ചാവ് കടത്ത്: ഒളിവിലായിരുന്ന പ്രതികൾ തമിഴ്​നാട്ടിൽ അറസ്​റ്റിൽ

text_fields
bookmark_border
പിടിച്ചെടുത്തത് 256 കിലോ കഞ്ചാവ് കുമളി: വൻതോതിൽ കഞ്ചാവ്​ കടത്താൻ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതികളെ തമിഴ്​നാട്ടിലെ തിരുപ്പൂരിൽ പ്രത്യേക അന്വേഷണസംഘം അറസ്​റ്റ്​ ചെയ്​തു. കോമ്പൈ സ്വദേശി മലൈസ്വാമി, കമ്പം ഉലകത്തേവർ തെരുവിൽ കണ്ണൻ എന്നിവരാണ് പിടിയിലായത്. ഇവർക്കൊപ്പം ഒളിവിലായിരുന്ന കാളിരാജിനെ നേരത്തേ അറസ്​റ്റ്​ ചെയ്ത് ഗുണ്ടാ ആക്ട് പ്രകാരം ജയിലിലടച്ചിരുന്നു. സെപ്​റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവം. തേനി ജില്ലയിൽ വൻതോതിൽ കഞ്ചാവ് വിൽപന നടക്കുന്നതായ വിവരത്തെ തുടർന്ന് എസ്.പി സായ് സരൺ തേജസ്വി പ്രത്യേക സ്ക്വാഡ് രൂപവത്​കരിച്ച് അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ശിലൈമണിയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് കമ്പം സർക്കാർ ബസ്​ ഡിപ്പോക്ക് മുന്നിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് പിക്​അപ് വാനിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 176 കിലോ കഞ്ചാവ് പിടികൂടിയത്. വാഹനത്തിലുണ്ടായിരുന്ന കമ്പം സ്വദേശികളായ വേൽമുരുകൻ (45) കുബേന്ദ്രൻ (37) എന്നിവരെ അറസ്​റ്റ്​ ചെയ്യുകയും പിക്​അപ് വാൻ, പ്രതികളുടെ ആഡംബര കാർ, ഇരുചക്രവാഹനം എന്നിവ പിടിച്ചെടുക്കുകയും ചെയ്തു. ഇവരിൽനിന്ന്​ ലഭിച്ച വിവരത്തി​ൻെറ അടിസ്ഥാനത്തിൽ കേരളത്തിലേക്ക് കടത്താൻ സൂക്ഷിച്ച 80 കിലോ കഞ്ചാവ് കമ്പത്തെ അടച്ചിട്ട കടക്കുള്ളിൽനിന്ന്​ കണ്ടെടുത്തു. കേരളത്തിലേക്കുള്ള കഞ്ചാവ് കടത്തിലെ മുഖ്യ പ്രതികൾ മലൈസ്വാമി, കണ്ണൻ, കാളിരാജ് എന്നിവരാണെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉത്തമ പാളയം ഡി.വൈ.എസ്.പി ചിന്നക്കണ്ണി​ൻെറ നേതൃത്വത്തിൽ മൂന്നുമാസമായി ഇവരെ പൊലീസ് തിരയുന്നതിനിടെയാണ് കാളിരാജ് പിടിയിലായതും മറ്റു രണ്ടുപേർ തിരുപ്പൂരിൽ ഉണ്ടെന്ന വിവരം ലഭിച്ചതും. അറസ്​റ്റിലായ പ്രതികളെ ഉത്തമപാളയം കോടതിയിൽ ഹാജരാക്കി റിമാൻഡ്​ ചെയ്തു. TDG kanchavu prathi malaiswami TDG kanchavu prathi kannan കഞ്ചാവ്കടത്ത് കേസിൽ പിടിയിലായ മലൈസ്വാമിയും കണ്ണനും
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story