Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightചെറുതോണിയിൽ സത്യഗ്രഹം...

ചെറുതോണിയിൽ സത്യഗ്രഹം തുടരുന്നു

text_fields
bookmark_border
ചെറുതോണി: രാജ്യതലസ്ഥാനത്ത് നടക്കുന്ന കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന സത്യഗ്രഹം തുടരുന്നു. 17ാം ദിവസത്തെ സമരം നാഷനലിസ്​റ്റ്​ കിസാൻസഭ സംസ്ഥാന ട്രഷറർ സിനോജ് വള്ളാടി ഉദ്​ഘാടനം ചെയ്തു. നെടുംകണ്ടം ഏരിയയിൽനിന്നുള്ള കർഷകരാണ് സമരത്തിൽ വെള്ളിയാഴ്​ച പങ്കെടുത്തത്. കർഷകസംഘം നെടുംകണ്ടം ഏരിയ കമ്മറ്റി അംഗം ജെ. സുദർശനൻ അധ്യക്ഷതവഹിച്ചു. കർഷകസംഘടന നേതാക്കളായ ടി.സി. കുര്യൻ, സണ്ണി ഇല്ലിക്കൻ, ജോമോൻ ജോസ്, ജോർജ് അമ്പഴം, ആർ. രാജി, സി.എം. അസീസ്, സച്ചിദാനന്ദൻ, എം.സി. സുരേഷ്, പി.എസ്. സുരേഷ് എന്നിവർ സംസാരിച്ചു. ഫോട്ടോ TDL samaram sinoj valladi കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംയുക്ത സമരസമിതി ചെറുതോണിയിൽ നടത്തുന്ന സത്യഗ്രഹം സിനോജ് വള്ളാടി ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story