Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTകെ.സി.ബി.സി സോഷ്യൽ മീഡിയ അവാർഡുകൾ വിതരണം ചെയ്തു
text_fieldsbookmark_border
കൊച്ചി: നുണകളുടെയും വിദ്വേഷത്തിൻെറയും നവമാധ്യമ പ്രവണതകളുടെ ഇക്കാലത്ത് നന്മയുടെയും സ്നേഹത്തിൻെറയും ഇടപെടലുകൾ േപ്രാത്സാഹിപ്പിക്കാൻ കത്തോലിക്കസഭ പ്രതിബദ്ധമാണെന്ന് കെ.സി.ബി.സി മീഡിയ കമീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. സാമൂഹിക മാധ്യമരംഗത്ത് മികച്ച പ്രകടനം കാഴ്ചെവച്ചവർക്കായുള്ള അവാർഡുകൾ വിതരണം ചെയ്യുകയായിരുന്നു ബിഷപ്. മേരി ജോസഫ് മാമ്പിള്ളി, ജിൻസൺ മാമ്പിള്ളി, ഫാ. ഷിജോ ആലപ്പാടൻ, ഫാ. ഗ്രിജോ മുരിങ്ങാത്തേരി, ഫാ. പ്രതീഷ് കല്ലറക്കൽ, ഷിജി ജോൺസൺ, ഫാ. വിൻസൻറ് വാര്യത്ത് എന്നിവരാണ് അവാർഡ് ജേതാക്കൾ. അലക്സ് താളൂപ്പാടത്ത്, ആഷിഖ് വിനു എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഫാ. ജേക്കബ് ജി.പാലക്കാപ്പിള്ളി, ജോൺപോൾ, ഫാ. ഡോ. എബ്രഹാം ഇരുമ്പിനിക്കൽ, ഫാ. സെബാസ്റ്റ്യൻ മിൽട്ടൺ കളപ്പുരക്കൽ, ടി.എം. എബ്രഹാം, എ.കെ. പുതുശ്ശേരി എന്നിവർ സംസാരിച്ചു. ഫോട്ടോ: TDL kcbc കെ.സി.ബി.സി സോഷ്യൽ മീഡിയ ഐക്കൺ അവാർഡ് ജേതാക്കൾ കെ.സി.ബി.സി മീഡിയ കമീഷൻ ചെയർമാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനിയോടൊപ്പം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story