Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightയാത്ര കൺ​െസഷൻ:...

യാത്ര കൺ​െസഷൻ: കെ.എസ്‌.യു പ്രക്ഷോഭത്തിലേക്ക്

text_fields
bookmark_border
ചെറുതോണി: യാത്ര കൺ​െസഷൻ വിദ്യാർഥികൾക്ക് അനുവദിക്കാത്തതിനെതിരെ കെ.എസ്‌.യു നിയോജകമണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ഇടുക്കി ആർ.ടി.ഒക്ക് പരാതിനൽകി. സംസ്ഥാനത്തെ സ്കൂളുകളിലും കോളജുകളിലും ഭാഗികമായി ക്ലാസുകൾ തുടരുകയാണ്. കോളജുകളിലും സ്കൂളുകളിലും എത്തുന്ന വിദ്യാർഥികൾ ഏറ്റവുമധികം ആശ്രയിക്കുന്ന സ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് യാത്ര കൺ​െസഷൻ അനുവദിക്കുന്നില്ലെന്നും ഈ സാഹചര്യം തുടർന്നാൽ പ്രക്ഷോഭങ്ങൾ തുടങ്ങുമെന്നും കെ.എസ്.യു നേതാക്കൾ പറഞ്ഞു. വിദ്യാർഥികൾക്ക് നേരെയുള്ള ഇത്തരം ചൂഷണങ്ങളെ നേരിടുമെന്നും കെ.എസ്‌.യു ഇടുക്കി നിയോജകമണ്ഡലം പ്രസിഡൻറ്​ ടോണി തേക്കിലക്കാട്ട് അറിയിച്ചു. യോഗത്തിൽ ജോജോ ഷബീർ, പി.കെ. ലിബിൻ കുഴിഞ്ഞാലിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story