Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:28 AM IST Updated On
date_range 9 Jan 2021 5:28 AM ISTസ്വീകരണം നൽകി
text_fieldsbookmark_border
തൊടുപുഴ: മർച്ചൻറ്സ് അസോസിയേഷൻ ആഭ്യമുഖ്യത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിനും വൈസ് ചെയർപേഴ്സൻ ജെസി ജോണിക്കും കൗൺസിലർ ജയലക്ഷ്മി ഗോപനും . അസോ. പ്രസിഡൻറ് ടി.സി. രാജു അധ്യക്ഷതവഹിച്ചു. പ്രസിഡൻറ് ടി.സി. രാജു വ്യാപാരികളുടെ പ്രശ്നങ്ങളും തൊടുപുഴ നഗരത്തിൻെറ വികസനത്തിന് ആവശ്യമായ നിർദേശങ്ങൾ അടങ്ങിയ നിവേദനവും ചെയർമാന് കൈമാറി. തൊടുപുഴയിലെ വ്യാപാരികളെ കൂടുതൽ ബുദ്ധിമുട്ടിക്കുന്ന വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, നിശ്ചിത കാലയളവിൽ ഓടകൾ വൃത്തിയാക്കുക, പഴയ മുനിസിപ്പൽ മൈതാനം തുറന്നുകൊടുക്കുക, വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഗതാഗത പരിഷ്കാരം നടപ്പാക്കുക, മങ്ങാട്ടുകവല ബസ്സ്റ്റാൻഡ് വികസിപ്പിക്കുക, സർക്കാർ വ്യാപാരികൾക്ക് അനുവദിച്ച രണ്ടുമാസത്തെ വാടക ഇളവ് അനുവദിക്കുക, പുഴയോരപാത നിർമിക്കുക, കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് മാറ്റിസ്ഥാപിക്കുന്നതിൽ മുൻകൈ എടുക്കുക, വ്യാപാരികൾക്കും പൊതുജനങ്ങൾക്കും ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ ഓട്ടോ സ്റ്റാൻഡ് ക്രമീകരിക്കുക, മത്സ്യ-പച്ചക്കറി മാർക്കറ്റ് ആധുനിക രീതിയിൽ പരിഷ്കരിക്കുക, കാരിക്കോട് ജങ്ഷൻെറ വികസനത്തിനായി സൗജന്യമായി സ്ഥലം വിട്ടുകൊടുത്ത വ്യാപാരികൾക്ക് കെട്ടിട നമ്പർ കൊടുക്കുവാനുള്ള നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും ഉന്നയിച്ചിട്ടുള്ളത്. അസോ. ഉന്നയിച്ച മുഴുവൻ ആവശ്യങ്ങളും സമയ ബന്ധിതമായി പരിഹരിക്കുമെന്ന് ചെയർമാൻ മറുപടി പ്രസംഗത്തിൽ പറഞ്ഞു. അസോ. വൈസ് പ്രസിഡൻറ് സാലി എസ്. മുഹമ്മദ്, ജില്ല വൈസ് പ്രസിഡൻറ് സുബൈർ എസ്.മുഹമ്മദ്, നാവൂർ കനി, ഷാഹുൽഹമീദ്, ജയിൻ എം.ജോസഫ്, പി.ജി. രാമചന്ദ്രൻ, ടോമി സെബാസ്റ്റ്യൻ, പി. അജീവ്, എം.ബി. താജു, ജോളി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നാസർ സൈര നന്ദിപറഞ്ഞു. photos TDL merchant asso 1 TDL merchant asso 2 TDL merchant asso 3 TDL merchant asso 4
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story