Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഓപറേഷന്‍ സാഗര്‍ റാണി:...

ഓപറേഷന്‍ സാഗര്‍ റാണി: രാത്രികാല മത്സ്യപരിശോധന നടത്തി

text_fields
bookmark_border
* 15 സാമ്പിളുകള്‍ വിദഗ്ധ പരിശോധനക്കയച്ചു തൊടുപുഴ: ജില്ലയിലെ പ്രധാന എഴു മത്സ്യവിപണന കേന്ദ്രങ്ങളില്‍ ജില്ല ഭക്ഷ്യസുരക്ഷ വകുപ്പി​ൻെറ മിന്നൽ പരിശോധന. 15 സാമ്പിളുകള്‍ വിദഗ്​ധ പരിശോധനക്കായി കാക്കനാട് ലാബില്‍ അയച്ചു. ഭക്ഷ്യസുരക്ഷ അസി. കമീഷണര്‍ കെ.പി. രമേശി​ൻെറ നേതൃത്വത്തില്‍ പ്രത്യേക സ്​ക്വാഡുകളായിട്ടായിരുന്നു പരിശോധന. രാത്രി 9.30ന്​ ആരംഭിച്ച പരിശോധന വെളുപ്പിന്​ 6.30നാണ്​ സമാപിച്ചത്​. 20ൽപരം വാഹനങ്ങളിൽ എത്തിച്ച അഞ്ച്​ ടണ്ണോളം മത്സ്യം ടെസ്​റ്റ്​ കിറ്റുകൾ ഉപയോഗിച്ചാണ്​ പരിശോധിച്ചത്​. ഭക്ഷ്യസുരക്ഷ ഓഫിസര്‍മാരായ ജി.എസ്. സന്തോഷ്കുമാര്‍, എം.എന്‍. ഷംസിയ, ആന്‍മേരി ജോണ്‍സണ്‍, ഐശ്വര്യ, ഭക്ഷ്യസുരക്ഷ ജീവനക്കാരായ കെ.ടി. കണ്ണന്‍, എം.എം. അലിയാര്‍, ഉണ്ണികൃഷ്ണന്‍, ജോമി മാത്യു, പി.ജി. രതീഷ് തുടങ്ങിയവരും പരിശോധനയില്‍ പങ്കെടുത്തു. ഇൻറർവ്യൂ മാറ്റി തൊടുപുഴ: നാഷനല്‍ ആയുഷ് മിഷന്‍ ആയുര്‍വേദ തെറപിസ്​റ്റ്​ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് ജനുവരി 13 രാവിലെ 11ന് ഇടുക്കി കുയിലിമല സിവില്‍ സ്​റ്റേഷനിൽ പ്രവര്‍ത്തിക്കുന്ന ആയുര്‍വേദ ജില്ല മെഡിക്കല്‍ ഓഫിസില്‍ നടത്താനിരുന്ന വാക്-ഇന്‍-ഇൻറര്‍വ്യൂ സാങ്കേതിക കാരണത്താല്‍ മാറ്റി​െവച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story