Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകേസുകൾ വർധിക്കാൻ കാരണം...

കേസുകൾ വർധിക്കാൻ കാരണം ജാഗ്രത കുറഞ്ഞത്

text_fields
bookmark_border
തൊടുപുഴ: ജില്ലയിൽ കോവിഡ്​ കേസുകൾ വർധിക്കാൻ കാരണം തുടക്കത്തിലുണ്ടായിരുന്ന ജാഗ്രത കുറഞ്ഞത്​. പൊതു ഇടങ്ങളിലടക്കം പലരും സാമൂഹിക അകലം പാലിക്കൽ മറന്നു. മാർക്കറ്റുകളിലും വ്യാപാര സ്ഥാപനങ്ങളിലും ബസ്​ സ്​റ്റാൻഡുകളിലു​െമല്ലാം തിരക്കോട്​ തിരക്കാണ്​. നേരത്തേ വ്യാപാരസ്ഥാപനങ്ങളിലും കടകളിലും കൈകഴുകൽ സംവിധാനം, സാനിറ്റൈസർ എന്നിവ ഉണ്ടായിരുന്നു. ഇപ്പോൾ ഇവ അപ്രത്യക്ഷമായി. കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തിൽ ഓരോരുത്തരും ജാഗ്രത പുലർത്തണമെന്ന്​ ഇടുക്കി ഡി.എം.ഒ അടക്കമുള്ളവർ മുന്നറിയിപ്പ്​ നൽകി. ഒരു മാസത്തിലേറെയായി പല ദിവസവും പ്രതിദിന കോവിഡ് കേസുകൾ ഉയർന്നുതന്നെയാണ്​ നിൽക്കുന്നത്​. വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറന്നതും തദ്ദേശ തെരഞ്ഞെടുപ്പും പൊതുയിടങ്ങളിലെ ജാഗ്രത കുറഞ്ഞതും കോവിഡ് വ്യാപനം കൂടാൻ കാരണമായതായാണ്​ വിലയിരുത്തൽ. കോവിഡ് ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ ജാഗ്രത തുടരണമെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ ചൂണ്ടിക്കാട്ടുന്നത്​. മാസ്ക് ധരിക്കുക, സാമൂഹിക അകലംപാലിക്കുക, കൈകഴുകുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ കർശനമായി പാലിക്കണം. കിടപ്പുരോഗികളും ദീർഘകാലമായി ചികിത്സയിൽ കഴിയുന്നവരും പ്രായമായവരും കൂടുതൽ ശ്രദ്ധിക്കണം. പരമാവധി പുറത്തിറങ്ങുന്നതും സമ്പർക്കത്തിൽ ഏർപ്പെടുന്നതും കുറക്കുക. രോഗികളെ പോലെ തന്നെ രോഗികളുടെ വീട്ടിലുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. കൂട്ടംകൂടുന്നത്​ ഒഴിവാക്കിയും അകലം പാലിച്ചും കോവിഡിനെതിരെ സ്വയം പ്രതിരോധം തീർക്കണമെന്നാണ്​ ആരോഗ്യവകുപ്പ്​ അധികൃതർ നൽകുന്ന നിർദേശം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story