Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2021 5:28 AM IST Updated On
date_range 8 Jan 2021 5:28 AM ISTവോട്ടർമാരോട് ക്ഷമചോദിച്ച് ലഘുലേഖയുമായി യു.ഡി.എഫ്
text_fieldsbookmark_border
തൊടുപുഴ: വോട്ടർമാരോട് ക്ഷമാപണം നടത്തി തൊടുപുഴ നഗരസഭ ഒമ്പതാം വാർഡ് യു.ഡി.എഫ് പ്രവർത്തകർ ഭവന സന്ദർശനം നടത്തി. യു.ഡി.എഫ് സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ജെസി ജോണി വോട്ടർമാരെ വഞ്ചിച്ച് ഇടതു മുന്നണിയിൽ ചേർന്ന സാഹചര്യത്തിലാണ് വോട്ടർമാരോട് ക്ഷമാപണം നടത്തുന്നതെന്നും പ്രവർത്തകർ പറയുന്നു. മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽനിന്ന് ഐക്യ മുന്നണി സ്ഥാനാർഥിയായി ജെസി ജോണി മത്സരിക്കുകയും വൻ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. എന്നാൽ, വിജയിച്ച് കൗൺസിലറായ ജെസി ഇടതു മുന്നണിയിൽ ചേർന്ന് വോട്ടർമാരെ വഞ്ചിച്ചിരിക്കുകയാണെന്നും ഈ നടപടിക്കെതിരെയാണ് ഒമ്പതാം വാർഡിലെ യു.ഡി.എഫ് പ്രവർത്തകർ ക്ഷമാപണവുമായി ഭവന സന്ദർശനം നടത്തിയതെന്നും ഇവർ വ്യക്തമാക്കി. ഭവന സന്ദർശനത്തിന് യു.ഡി.എഫ് നേതാക്കളായ മത്തായി കോനാട്ട്, കെ.എസ്. ഹസൻകുട്ടി, പി.എച്ച്. സുധീർ, എം.പി. സലിം, പി. എസ്. മൈതീൻ, പി.കെ. അനസ്, പി.ഇ. നൗഷാദ്, പി.ഇ. ബഷീർ എന്നിവർ നേതൃത്വം നൽകി. തൊടുപുഴ മേഖലയിലെ റോഡ് നവീകരണത്തിന് 4.48 കോടി തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ പൊതുമരാമത്ത് റോഡുകളുടെ നവീകരണത്തിനും അറ്റകുറ്റപ്പണിക്കുമായി 4.48 കോടിയുടെ ഭരണാനുമതി. കലയന്താനി-പറമ്പുകാട്ടുമൂല റോഡ് -35 ലക്ഷം, പന്നിമറ്റം-പൂമാല-മേത്തൊട്ടി റോഡ് -30 ലക്ഷം, പന്നിമറ്റം-കുളമാവ് റോഡ് - 45 ലക്ഷം, പന്നിമറ്റം-മൂലേക്കാട് റോഡ് - 48 ലക്ഷം, ആലക്കോട്-കരിമണ്ണൂർ-കാച്ചിറപ്പാറ-പള്ളിത്താഴം റോഡ് - 30 ലക്ഷം, വെസ്റ്റ് കോടിക്കുളം കലൂർ വഴി വാഴക്കുളം റോഡ് -30 ലക്ഷം, വണ്ണപ്പുറം-തൊമ്മൻകുത്ത് റോഡ് - 40 ലക്ഷം, ആർപ്പാമറ്റം - കരിമണ്ണൂർ റോഡ് -40 ലക്ഷം, കരിമണ്ണൂർ വെസ്റ്റ് കോടിക്കുളം -30 ലക്ഷം, പൂമാല-മേത്തൊട്ടി റോഡ് - 70 ലക്ഷം, പാറപ്പുഴ-കലൂർ റോഡ് -50 ലക്ഷം രൂപയുമാണ് അനുവദിച്ചതെന്ന് പി.ജെ. ജോസഫ് എം.എൽ.എ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story