Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:30 AM IST Updated On
date_range 7 Jan 2021 5:30 AM ISTകാർ ബൈക്കിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞു; മൂന്ന് യുവാക്കൾക്ക് പരിക്ക്
text_fieldsbookmark_border
ചെറുതോണി: അടിമാലി-കുമളി ദേശീയപാതയിൽ കരിമ്പനും ചുരുളിക്കുമിടയിൽ നിയന്ത്രണംവിട്ട കാർ എതിർ ദിശയിൽനിന്ന് വന്ന ബൈക്കിലിടിച്ചശേഷം 150 അടി താഴ്ചയിലേക്ക് മറിഞ്ഞു. രണ്ട് വാഹനങ്ങളിലുമായി യാത്രചെയ്തിരുന്ന മൂന്നുപേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരൻ കഞ്ഞിക്കുഴി ആരോംകുന്നുംപുറത്ത് അപ്പുവിൻെറ മകൻ അമൽ (25), കാറിലുണ്ടായിരുന്ന ചേലച്ചുവട് സ്വദേശികളായ മണലേൽ സോമൻെറ മകൻ മനു (23), ചോറ്റയിൽ സുരേഷിൻെറ മകൻ അഭിജിത് (23) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതര പരിക്കേറ്റ അഭിജിത്തിനെ പിന്നീട് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചേലച്ചുവട് ഭാഗത്തുനിന്ന് കരിമ്പനിലേക്ക് വന്ന കാർ. കൈവരിയില്ലാത്ത റോഡിൽനിന്ന് ചെങ്കുത്തായ കൊക്കയിലേക്ക് തകിടംമറിഞ്ഞ കാറിലുണ്ടായിരുന്നവർക്ക് രക്ഷയായത് കാടും വള്ളിപ്പടർപ്പും മരങ്ങളുമാണ്. കാട് വളർന്ന് നിന്നിരുന്ന പ്രദേശമായതിനാൽ വളരെ പ്രയാസപ്പെട്ട് ചുറ്റി വളഞ്ഞാണുനാട്ടുകാർ കാറിനടുത്തെത്തി അപകടത്തിൽപെട്ട യുവാക്കളെ പുറത്തെടുത്തത്. TDL CAR ACCIDENT CHURULY ചുരുളിക്കും കരിമ്പനുമിടയിൽ നിയന്ത്രണംവിട്ട് ബൈക്കിലിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ കാർ TDL BIKE ACCIDENT CHURULY അപകടത്തിൽ തകർന്ന ബൈക്ക് TDL CHURULY ACCIDENT സംഭവസ്ഥലത്ത് ആളുകൾ തടിച്ചുകൂടി റോഡിലനുഭവപ്പെട്ട തിരക്ക്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story