Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:29 AM IST Updated On
date_range 7 Jan 2021 5:29 AM ISTതമിഴ്നാട് അതിർത്തി തുറന്നു: തേക്കടിക്ക് ആശ്വാസം
text_fieldsbookmark_border
* മാസങ്ങൾക്കുശേഷം ബസ് സർവിസ് കുമളി: കോവിഡിനെ തുടർന്നുണ്ടായ ലോക്ഡൗണും പിന്നീട് ദേശീയപാത നിർമാണവും പ്രതിസന്ധിയിലാക്കിയ അതിർത്തിയിലെ യാത്ര മാസങ്ങൾക്കുശേഷം ബുധനാഴ്ച പുനരാരംഭിച്ചു. ദേശീയപാതയിലെ നിർമാണജോലി ഇനിയും ബാക്കിയുണ്ടെങ്കിലും മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ ബുധനാഴ്ച മുതൽ തമിഴ്നാട് ബസ് സർവിസുകൾ പുനരാരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ ലോക് ഡൗണിനെ തുടർന്നാണ് അതിർത്തി പട്ടണമായ കുമളിയിലേക്കുള്ള ബസ് സർവിസുകൾ നിർത്തിവെച്ചത്. ഇതിനെ തുടർന്ന് തമിഴ്നാട്ടിൽനിന്നുള്ള തൊഴിലാളികൾ ജീപ്പിലും ഓട്ടോയിലുമാണ് ലോവർ ക്യാമ്പിൽനിന്ന് ആറ് കിലോമീറ്റർ ദൂരം സഞ്ചരിച്ച് കുമളിയിലെത്തിയിരുന്നത്. മലമ്പാതയിലെ കൊടും വളവുകൾ വീതികൂട്ടിയും കലുങ്കുകൾ നിർമിച്ചും നിർമാണ ജോലികളിൽ മുഖ്യപങ്ക് പൂർത്തിയായതോടെയാണ് ബുധനാഴ്ച ഇതുവഴി സർവിസ് പുനരാരംഭിക്കാൻ തേനി കലക്ടർ പല്ലവി പൽദേവ് നിർദേശം നൽകിയത്. ബസ് സർവിസുകൾ പുനരാരംഭിച്ചതും അതിർത്തി സാധാരണ നിലയിലേക്ക് മടങ്ങുനതും വ്യാപാരമേഖലക്കും നാട്ടുകാർക്കും ഏറെ ആശ്വാസമായി. TDL BUS SERVICE THAMILNADU നിർമാണജോലി പൂർത്തിയായ അതിർത്തിയിലെ മലമ്പാതയിലൂടെ തമിഴ്നാട് ബസ് സർവിസ് പുനരാരംഭിച്ചപ്പോൾ അൽ അസ്ഹറിന് അപ്രൂവ്ഡ് ട്രെയ്നിങ് സൻെറർ സ്റ്റാറ്റസ് തൊടുപുഴ: തൊടുപുഴ കേന്ദ്രമാക്കി ഹെൽത്ത് കെയർ മേഖലയിൽ ഗുണനിലവാരമുള്ള നൈപുണ്യ വികസന വിദ്യാഭ്യാസം ലക്ഷ്യമാക്കി പ്രവർത്തിച്ചുവരുന്ന അൽ അസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ, നാഷനൽ സ്കിൽ ഡെവലപ്മൻെറ് കോർപറേഷൻെറ അപ്രൂവ്ഡ് ട്രെയിനിങ് സൻെറർ സ്റ്റാറ്റസ് കരസ്ഥമാക്കി. കേന്ദ്ര ഗവൺമൻെറിൻെറ സ്കിൽ ഇന്ത്യ മിഷൻ എന്ന പദ്ധതിയുടെ ഭാഗമായി അൽ അസ്ഹർ മെഡിക്കൽ കോളജ് ഹെൽത്ത് കെയർ മേഖലയിൽ വിവിധ എൻ.എസ്.ഡി.സി സ്കിൽ ഡവലപ്മൻെറ് ട്രെയിനിങ് പ്രോഗ്രാമുകൾ നടപ്പാക്കുന്നതിലൂടെ ഉദ്യോഗാർഥികൾക്ക് നാഷനൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിം വർക്ക് പ്രകാരമുള്ള കരിക്കുലത്തിൽ ട്രെയിനിങ് ലഭിക്കുന്നതിനൊപ്പം ദേശീയതലത്തിൽ അംഗീകാരമുള്ള എൻ.എസ്.ഡി.സി സർട്ടിഫിക്കേഷനും നേടാൻ സാധിക്കും. അൽ അസ്ഹർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിന് വേണ്ടി ഡയറക്ടർ കെ.എം. മൂസ, നാഷനൽ സ്കിൽ െഡവലപ്മൻെറ് കോർപറേഷൻ ട്രെയിനിങ് പാർട്ണർമാരായ ഐ.ഐ.ബി എജുക്കേഷൻെറ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എച്ച്. രാമകൃഷ്ണനിൽനിന്ന് സാക്ഷ്യപത്രവും ഫലകവും ഏറ്റുവാങ്ങി. അൽ അസ്ഹർ മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ മാനേജിങ് ഡയറക്ടർ അഡ്വ. കെ.എം. മിജാസ്, ഐ.ഐ.ബി എജുക്കേഷൻ ഡയറക്ടർ എൻ. ഉസാമ, സീനിയർ ബിസിനസ് കോഓഡിനേറ്റർ നെൽവിൻ ടോമി എന്നിവരും സന്നിഹിതരായിരുന്നു. photo must TDL AL AZHAR TDPA അൽ അസ്ഹർ മെഡിക്കൽ കോളജ് ആൻഡ് സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റൽ ഡയറക്ടർ കെ.എം. മൂസ നാഷനൽ സ്കിൽ ഡെവലപ്മൻെറ് കോർപറേഷൻെറ അപ്രൂവ്ഡ് ട്രെയിനിങ് സൻെറർ സ്റ്റാറ്റസ് ഐ.ഐ.ബി എജുക്കേഷൻെറ എക്സിക്യൂട്ടിവ് ഡയറക്ടർ കെ.എച്ച്. രാമകൃഷ്ണനിൽനിന്ന് സ്വീകരിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story