Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:28 AM IST Updated On
date_range 7 Jan 2021 5:28 AM ISTഇരുചക്ര വാഹനം കൊക്കയിലേക്ക് മറിഞ്ഞു
text_fieldsbookmark_border
മറയൂര്‍: അന്തർ സംസ്ഥാന പതയായ മറയൂര്‍-മൂന്നാര്‍ റോഡില്‍ വാഹനാപകടം പതിവാകുന്നു. ബുധനാഴ്ച മറയൂരില്‍നിന്ന് മൂന്നാറിലേക്കുപോയ കാന്തല്ലൂര്‍ സ്വദേശിയുടെ സ്‌കൂട്ടര്‍ വാഗുവര ബജാര്‍ ഡിവിഷന് സമീപം നിയന്ത്രണം തെറ്റി കൊക്കയിലേക്ക് മറിഞ്ഞു. പരിക്കുകളോടെ രക്ഷപ്പെട്ടയാള്‍ മറയൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സതേടി മടങ്ങി. TDL ACCIDENT BAJAR DIVISION മറയൂര്‍ മൂന്നാര്‍ റോഡില്‍ ബജാര്‍ ഡിവിഷന് സമീപം അപകടത്തില്‍പ്പെട്ട ഇരുചക്രവാഹനം മോഷണശ്രമം; പ്രതികളെ നെടുങ്കണ്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി നെടുങ്കണ്ടം: കൊശമറ്റം ഫിനാൻസിൻെറ തൂക്കുപാലം ശാഖയിൽ മോഷണശ്രമം നടത്തിയ സംഭവത്തിൽ മൂവർസംഘത്തെ നെടുങ്കണ്ടത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. വയനാട് പൊലീസിൻെറ പിടിയിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന കണ്ണൂർ ഇരിക്കൂർ സ്വദേശികളായ കാര്യത്ത് ഉനൈസ് (28), താഴെപ്പുര ടി.വി. സഫീർ (32) , തളിപ്പറമ്പ് ചപ്പൻറകത്ത് അലി അക്ബർ (38) എന്നിവരെയാണ് തൂക്കുപാലത്തെത്തിച്ച്്് തെളിവെടുത്തത്. ലോക്ക് തുറക്കാൻ ഉപയോഗിച്ച കമ്പിപ്പാര സമീപത്തെ സ്ലാബിനടിയിൽനിന്ന് കണ്ടെടുത്തു. വയനാട് ജില്ലയിലെ തലമരം, മീനങ്ങാടി എന്നിവിടങ്ങളിൽ നടന്ന മോഷണക്കേസിലാണ് ഇവർ വയനാട് പൊലീസിൻെറ കസ്റ്റഡിയിലായത്. TDL kozamattam mozhanam കൊശമറ്റം ഫിനാൻസിൻെറ തൂക്കുപാലം ശാഖയിൽ മോഷണ ശ്രമം നടത്തിയവർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story