Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:28 AM IST Updated On
date_range 7 Jan 2021 5:28 AM ISTഅടിമാലിയിൽ അനധികൃത ഓട്ടോകൾ മൂന്നിരട്ടി; നടപടിയെടുക്കാതെ അധികൃതർ
text_fieldsbookmark_border
അടിമാലി: വാണിജ്യകേന്ദ്രമായ അടിമാലിയിൽ അനധികൃത ഓട്ടോകളുടെ എണ്ണം പെരുകുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി അംഗീകൃത ഓട്ടോൈഡ്രവർമാർ. പഞ്ചായത്ത് നമ്പർ നൽകി ഓട്ടോകൾ നിയന്ത്രിക്കാൻ േട്രഡ് യൂനിയനുകളെല്ലാം ആവശ്യപ്പെടുന്നുണ്ടെങ്കിലും പഞ്ചായത്ത് മുഖം തിരിക്കുകയാണ്. ഇതോടെ വാഹന പെരുപ്പവും വർധിച്ചു. 300നടുത്ത് ഓട്ടോകൾ അടിമാലിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് ആർ.ടി ഓഫിസ് അധികൃതർ വ്യക്തമാക്കുന്നത്. എന്നാൽ, ആയിരത്തിന് മുകളിലാണ് പട്ടണത്തിൽ സർവിസ് നടത്തുന്നത്. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ അടിമാലിയിൽ ഗതാഗത ഉപദേശക സമിതി ചേർന്നിരുന്നു. എന്നാൽ, തീരുമാനം നടപ്പാക്കുന്നതിൽ ഭരണസമിതി പരാജയമായി. പുതിയ ഭരണസമിതി അധികാരത്തിൽ എത്തിയതോടെ അടിമാലി പ്രതീക്ഷയിലാണ്. ടൗണിലെ ഓട്ടോ പ്രശ്നവും ഗതാഗത പ്രശ്നപരിഹാരം ഉൾെപ്പടെയുള്ള വിഷയങ്ങൾ പരിഹരിക്കാൻ പഞ്ചായത്ത് ഭരണസമിതി മുൻകൈയെടുക്കണമെന്ന ആവശ്യവും ഉയരുന്നു. അതിരാവിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തുന്ന അനധികൃത ഓട്ടോറിക്ഷകൾ പട്ടണത്തിൽ വൈകീട്ട് വരെ ഓട്ടം നടത്തിയാണ് തിരിച്ചുപോകുന്നത്. ഇത്തരം ഓട്ടോകൾ പട്ടണത്തിലെത്തുന്നതോടെ അംഗീകൃത ഓട്ടോ സ്റ്റാൻഡുകളിലുള്ള ഓട്ടോക്കാർക്ക് ഓട്ടം ലഭിക്കാത്ത സ്ഥിതിയുണ്ട്. ഇതോടെ ഓട്ടോ തൊഴിലാളികൾ വാക്കുതർക്കങ്ങളും പതിവാണ്. അതുപോലെ ടൗണിൽ അനധികൃത ഓട്ടോ സ്റ്റാൻഡുകളും ദിവസം തോറും പെരുകുന്നു. സർവിസ് ബസുകൾക്ക് മുന്നിലൂടെ സമാന്തരമായി സർവിസ് നടത്തുന്ന ഓട്ടോകളുടെ എണ്ണവും അടുത്തനാളിൽ വർധിച്ചു. കോവിഡിനെതിരെ സഹപാഠികളെ ബോധവത്കരിച്ച് എൻ.എസ്.എസ് കുട്ടികള്‍ െതാടുപുഴ: കാളിയാർ സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാര്‍ഥികള്‍ പുതിയ അധ്യയനവര്‍ഷത്തില്‍ സ്കൂളിലെത്തിയ സഹപാഠികളെ പോസ്റ്റര്‍ പ്രദര്‍ശനത്തിലൂടെയും സ്കൂളിൻെറ വിവിധ ഭാഗങ്ങളില്‍ മുന്നറിയിപ്പുകള്‍ പതിപ്പിച്ചും ക്ലാസുകളില്‍ കയറി ബോധവത്കരിച്ചും സൂചന ബോര്‍ഡുകള്‍ വൃത്തിയാക്കിയും വേറിട്ടതാക്കി. ഈ മഹാമാരിക്കാലത്തും എല്ലാ മുന്നൊരുക്കവും പൂര്‍ത്തിയാക്കിയ മനോഹരമായ ഈ കലാലയത്തില്‍ എത്തിച്ചേരാന്‍ സാധിച്ചതിൻെറ സന്തോഷത്തിനൊപ്പം, 'ഭയമല്ല, മുന്‍കരുതലാണ് വേണ്ടതെന്ന്' സന്ദേശം പകര്‍ന്നുകൊടുക്കാന്‍ അവര്‍ക്ക് സാധിച്ചു. സ്കൂൾ മാനേജർ ഫാ. ജോണ്‍ ആനിക്കോട്ടില്‍, പ്രിന്‍സിപ്പല്‍ ബിജു ജോസഫ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ജയിസണ്‍ മാത്യു, എൻ.എസ്.എസ് വളൻറിയർമാരായ അലക്സ് കെ.ഷാജു, അന്‍സ മാര്‍ട്ടിന്‍, ജോവാന മേരി ജോര്‍ജ്, പി.എസ്. ദേവാനന്ദ, അന്ന ജോയ് എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നൽകുന്നത്. TDL ST MARYS HSS KALIYAR കാളിയാർ സൻെറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാര്‍ഥികള്‍ സഹപാഠികൾക്കായി പ്രദർശിപ്പിച്ച മുന്നറിയിപ്പുകൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story