Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2021 5:28 AM IST Updated On
date_range 7 Jan 2021 5:28 AM ISTഡോ. ജോഷി വർഗീസ് മാർ സ്ലീവ കോളജ് പ്രിൻസിപ്പൽ
text_fieldsbookmark_border
ചെറുതോണി: മുരിക്കാശ്ശേരി മാർസ്ലീവ കോളജ് പ്രിൻസിപ്പലായി മൂലമറ്റം സൻെറ് ജോസഫ് കോളജ് മലയാളം വിഭാഗം മുൻ മേധാവി ഡോ. ജോഷി വർഗീസ് ചുമതലയേറ്റു. അഞ്ച് യൂനിവേഴ്സിറ്റികളിൽ പിഎച്ച്.ഡി അഡ്ജുഡിക്കേഷൻ പാനൽ മെംബറാണ്. കാലിക്കറ്റ് യൂനിവേഴ്സിറ്റിയിൽ പിഎച്ച്.ഡി ബിരുദത്തിനുള്ള ഓപ്പൺ ഡിഫൻസിൽ ചെയർമാനായിരുന്നു. എം.ജി യൂനിവേഴ്സിറ്റിയിൽ മലയാളം യു.ജി ബോർഡ് ഓഫ് സ്റ്റഡീസ് അംഗം, സബ്ജക്ട് എക്സ്പേർട്ട്, കോമൺ കോഴ്സ് മലയാളം മൂല്യനിർണയ സമിതി ചെയർമാൻ, വിജിലൻസ് സ്ക്വാഡ് ഇടുക്കി സോണിൻെറ കൺവീനർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പീഡനം; കൗമാരക്കാരന്‍ അറസ്റ്റില്‍ മൂന്നാര്‍: കൗമാരക്കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന പരാതിയിൽ കൗമാരക്കാരന്‍ അറസ്റ്റില്‍. കമ്പംമെട്ട് സ്വദേശിയായ യുവാവിനെയാണ് തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഓണ്‍ലൈനിലെ പഠന രീതികള്‍ക്ക് സഹായം നല്‍കാമെന്ന് പ്രലോഭിപ്പിച്ച്് കൗമാരക്കാരന്‍ പെണ്‍കുട്ടിയെ വശീകരിക്കുകയായിരുന്നു. ആക്രമണം: കോൺഗ്രസ് പ്രവർത്തകൻെറ നില മെച്ചപ്പെട്ടില്ല മൂന്നാര്‍: സി.പി.െഎ വിട്ട് കോണ്‍ഗ്രസിൽ ചേർന്ന സംഭവത്തില്‍ ആക്രണത്തിനിരയായി ആശുപ ത്രിയിൽ പ്രവേശിപ്പിച്ച സുബ്രഹ്മണ്യത്തിൻെറ (29) നില മെച്ചപ്പെട്ടില്ല. ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന് ഇനിയും ബോധം തിരികെ ലഭിച്ചിട്ടില്ല. പുതുവത്സര ദിനത്തിലാണ് സുബ്രഹ്മണ്യത്തെ ഇടതുമുന്നണി പ്രവര്‍ത്തകരായ നാല്‍വര്‍ സംഘം വീടുകയറി ആക്രമിച്ചത്. സുബ്രഹ്മണ്യത്തിൻെറ ഭാര്യക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മാട്ടുപ്പെട്ടി ടോപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി അനുവാദം നൽകിയില്ല. ഇതോടെ ഇയാളും ബന്ധുവായ തങ്കമണിയും കോണ്‍ഗ്രസിൽ ചേരുകയും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ വിജയിപ്പിക്കുകയും ചെയ്തു. സംഭവത്തെ തുടര്‍ന്ന് സുബ്രഹ്മണ്യത്തെ വെള്ളിയാഴ്ച വൈകീട്ട് മദ്യപിച്ചെത്തിയ മുരുകന്‍, കണ്ണന്‍, കുമാര്‍, നടരാജന്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. മൂന്നാര്‍ സി.ഐ സാംജോസിൻെറ നേതൃത്വത്തില്‍ അന്വേഷണം നടക്കുകയാണ്. പ്രതികളെല്ലാം തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story