Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:29 AM IST Updated On
date_range 6 Jan 2021 5:29 AM ISTകർഷകർക്ക് നഷ്ടപരിഹാരം നൽകണം –പി.ജെ. ജോസഫ്
text_fieldsbookmark_border
തൊടുപുഴ: കോട്ടയം, ആലപ്പുഴ ജില്ലകളിൽ പക്ഷിപ്പനി മൂലം പ്രതിസന്ധിയിലായിരിക്കുന്ന കർഷകർക്ക് നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാകണമെന്ന് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം വർക്കിങ് ചെയർമാൻ പി.ജെ. ജോസഫ് എം.എൽ.എ. താറാവു കൃഷിയുമായി ബന്ധപ്പെട്ട് നൂറുകണക്കിന് ചെറുകിട കർഷകരാണ് കുട്ടനാട്, അപ്പർ കുട്ടനാട് മേഖലകളിലുള്ളത്. നാമമാത്ര വരുമാനമുള്ള ഇവർ ഇപ്പോൾ പ്രതിസന്ധിയിലായിരിക്കുകയാണ്. നിത്യ ചെലവിനു പോലും നിവൃത്തിയില്ലാത്ത ഈ കർഷകർക്ക് അടിയന്തര സഹായം എത്തിക്കണമെന്നും ഇവർക്കായി പ്രത്യേക സഹായപദ്ധതി നടപ്പാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story