Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ്​ 'കടന്ന്​'...

കോവിഡ്​ 'കടന്ന്​' ഹൈറേഞ്ചിലെ കളിക്കളങ്ങൾ ഉണരുന്നു

text_fields
bookmark_border
അടിമാലി: ഒമ്പതുമാസത്തെ കോവിഡ്​ ഭീതിക്കും ലോക്​ഡൗൺ വിരസതക്കും ശേഷം ഹൈറേഞ്ചിലെ കളിക്കളങ്ങൾ ഉണരുന്നു. അടിമാലി ചിന്നപ്പാറ ആദിവാസികുടിയിൽ ന്യൂഇയറിനോട്​ അനുബന്ധിച്ച് ഏകദിന ഫുട്ബാൾ ടൂർണമൻെറ് സംഘടിപ്പിച്ചു. ഏറെ നാളത്തെ ഇടവേളക്കുശേഷം കുടിയിൽ നടത്തിയ പരിപാടി ഉത്സവ പ്രതീതിയോടെയാണ് ജനങ്ങൾ വരവേറ്റത്. ചിന്നപ്പാറ ചക്കൻരാമൻ സ്​റ്റേഡിയത്തിൽ ജനമൈത്രി എക്സൈസുമായി ചേർന്നായിരുന്നു ടൂർണമ​ൻെറ്. കോവിഡ് േപ്രാട്ടോകോൾ പാലിച്ച് നടത്തിയ ടൂർണമൻെറി​ൻെറ ഉദ്ഘാടനം മുൻ സന്തോഷ് േട്രാഫി താരവും തൊടുപുഴ സോക്കർ സ്​കൂൾ ഡയറക്​ടറുമായ പി.എ. സലിംകുട്ടി നിർവഹിച്ചു. ഊരുമൂപ്പൻ രാജ് മണി അധ്യക്ഷതവഹിച്ച ചടങ്ങിൽ വാർഡ് അംഗം മനീഷ് നാരായണൻ സമ്മാന വിതരണം നടത്തി. ജനമൈത്രി എക്സൈസ്​ സർക്കിൾ ഇൻസ്​പെക്​ടർ സി.കെ. സുനിൽരാജ് ലഹരിവിരുദ്ധ സന്ദേശം നൽകി. സന്തോഷ് തേവൻ, ജനമൈത്രി എക്സൈസ്​ പ്രിവൻറിവ് ഓഫിസർ കെ.എം. അഷ്​റഫ്, സിവിൽ എക്സൈസ്​ ഓഫിസർ അനൂപ് പി.ബി. എന്നിവരും പരിപാടിയിൽ പങ്കെടുത്തു. ചിന്നപ്പാറക്കുടിയിലെ വിവിധ മേഖലകളിൽനിന്നുള്ള ആറു ടീമുകളാണ് മത്സരത്തിൽ പങ്കെടുത്തത്. ആനക്കുളം ബിഗ്ബുൾ എ ടീം മത്സരത്തിൽ വിജയികളായി. സാമൂഹികസുരക്ഷ പെൻഷൻ വഴിത്തല: സാമൂഹികസുരക്ഷ പെൻഷനുകളുടെ പുറപ്പുഴ പഞ്ചായത്തിലെ ഗുണഭോക്താക്കളിൽ വിധവ പെൻഷൻ, 50 വയസ്സിന്​ മുകളിൽ പ്രായമുള്ള അവിവാഹിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്നവർ 15നകം വിധവ, അവിവാഹിത, പുനർവിവാഹിതയല്ല എന്ന ഗസറ്റഡ്​ ഒാഫിസറുടെ സാക്ഷ്യപത്രം, ആധാർ കാർഡി​ൻെറ കോപ്പി എന്നിവ ആനുകൂല്യം തുടർന്ന്​ ലഭിക്കുന്നതിനായി പഞ്ചായത്ത്​ ഒാഫിസിൽ ഹാജരാക്കണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story