Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:28 AM IST Updated On
date_range 6 Jan 2021 5:28 AM ISTസ്വകാര്യ ബസുകളിൽ വിദ്യാർഥികൾക്ക് അമിതകൂലി
text_fieldsbookmark_border
പീരുമേട്: സ്വകാര്യ ബസുകളിൽ വിദ്യാർഥികളിൽനിന്ന് അമിതകൂലി ഈടാക്കുന്നു. പഴയ ബസ് ചാർജിൻെറ 25 ശതമാനം കൂലി വാങ്ങാനാണ് സർക്കാർ ഉത്തരവുള്ളത്. എന്നാൽ, കോവിഡ് കാലത്ത് വർധിപ്പിച്ച കൂലിയുടെ പകുതിയാണ് മിക്ക ബസുകളിലും വാങ്ങുന്നത്. ഇതേ തുടർന്ന് വിദ്യാർഥികളും ബസ് ജീവനക്കാരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുന്നു. മുണ്ടക്കയത്തുനിന്ന് രാവിലെ 8.30 മുതൽ 9.05 വരെ കട്ടപ്പന ഭാഗത്തേക്ക് പുറപ്പെടുന്ന ഒരു സ്വകാര്യ ബസ് ഉടമയുടെ ബസുകളിൽ വിദ്യാർഥികളെ കയറ്റുന്നില്ല. അമിതകൂലി വാങ്ങിയ ഏലപ്പാറ- കുമളി റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരെ വിദ്യാർഥികളുടെ പരാതിയെ തുടർന്ന് മോട്ടോർ വാഹന വകുപ്പ് അധികൃതർ താക്കീത് ചെയ്തു. വിദ്യാർഥികൾ കൈകാണിച്ചാലും സ്റ്റോപ്പുകളിൽ നിർത്താതെ പോകുകയും ചെയ്യുന്നു. സർക്കാർ ഉത്തരവ് മറികടന്ന് അമിതകൂലി വാങ്ങുന്ന ബസ് ജീവനക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടു. പുതുവത്സരാഘോഷം പൊന്നന്താനത്ത് പൊന്നന്താനം: പൊന്നന്താനം ഗ്രാമീണ വായനശാലയിൽ പുതുവത്സര ആഘോഷങ്ങൾ സംഘടിപ്പിച്ചു. പ്രസിഡൻറ് മത്തച്ചൻ പുരയ്ക്കൽ അധ്യക്ഷതവഹച്ചു. പുതുവത്സര സന്ദേശം എഴുതിയ ഏഴുപേർക്ക് സമ്മാനംനൽകി. ദേവജിത് ബിനു, സ്റ്റെഫി സ്റ്റീഫൻ, ജോയ്സി ജോൺ, ഫിയോണ ഷിജോ, അഭിജിത് അനീഷ്, അലീന സ്റ്റോബിൻ, ശിൽപ അനീഷ്, എന്നിവർക്കാണ് സമ്മാനങ്ങൾ നൽകിയത്. റിട്ട. ഹെഡ്മിസ്ട്രസ് മേരി ജോൺ, വി.ജെ. ജോസഫ്, ലാലൻ എൻ.സി, ശശികല വിനോദ്, ശ്യാമ, ബാലു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story