Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:28 AM IST Updated On
date_range 6 Jan 2021 5:28 AM ISTഅധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കും പ്രതിരോധമരുന്ന്
text_fieldsbookmark_border
വിധവ-അവിവാഹിത പെൻഷൻ തൊടുപുഴ: വണ്ണപ്പുറം ഗ്രാമപഞ്ചായത്തിൽനിന്ന് വിധവ പെൻഷൻ, 50 വയസ്സ് കഴിഞ്ഞ അവിവാഹിതരായ വനിതകൾക്കുള്ള പെൻഷൻ എന്നിവ കൈപ്പറ്റുന്ന 60വയസ്സിന് താഴെപ്രായമുള്ള ഗുണഭോക്താക്കൾ പുനർവിവാഹം/വിവാഹം കഴിച്ചിട്ടില്ല എന്ന് തെളിയിക്കുന്ന ഗസറ്റഡ് ഓഫിസർ വില്ലേജ് ഓഫിസർ നൽകുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിൻെറ പകർപ്പ് എന്നിവ 2021 ജനുവരി 20ന് മുമ്പ് വണ്ണപ്പുറം ഗ്രാമപഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണം. സർട്ടിഫിക്കറ്റ് ഹാജരാക്കാത്ത ഗുണഭോക്താക്കൾക്ക് പെൻഷൻ തുക തുടർന്ന് ലഭിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. ൈക്രസ്റ്റ് കോളജിൽ ഓറിയേൻറഷൻ േപ്രാഗ്രാം കട്ടപ്പന: ൈക്രസ്റ്റ് കോളജിൽ ഐ.ക്യു എ.സിയുടെ നേതൃത്വത്തിൽ ഒന്നാംവർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് ഓറിയേൻറഷൻ േപ്രാഗ്രാം നടത്തി. കോളജ് േപ്രാഗ്രാം കോഓഡിനേറ്റർ ശ്വേത സോജൻ സ്വാഗതംപറഞ്ഞു. കാർമൽ സ്കൂൾ പ്രിൻസിപ്പൽ കാർമൽ വിദ്യാപീഠം സെക്രട്ടറിയുമായ ഫാ. ബർണി തറപ്പിൽ ഉദ്ഘാടനം ചെയ്തു. ബംഗളൂരു ൈക്രസ്റ്റ് യൂനിവേഴ്സിറ്റിയിലെ പ്രഫ. ഡോ. വി. മുത്തു റൂപൻ, കൊച്ചി അവേക്ക് കമ്പനിയുടെ സി.ഇ.ഒ ലോണ ജേക്കബ്, ബംഗളൂരു ക്രിസ്തുജ്യോതി കോളജിലെ അധ്യാപകരായ ഡോ. എ. ജോനാസ് റിച്ചാർഡ്, പ്രഫ. സെൻ ബി.മാത്യൂസ് എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന ചടങ്ങിൽ ബംഗളൂരു ക്രിസ്തുജ്യോതി കോളജിലെ പ്രിൻസിപ്പൽ ഡോ. അഗസ്റ്റിൻ ജോർജ്, ഇക്കണോമിക്സ് വിഭാഗം അധ്യാപകൻ അഖിൽ പി.വർഗീസ്, കോളജ് പ്രിൻസിപ്പൽ ഡോ. അലക്സ് ലൂയിസ്, കോളജ് േപ്രാഗ്രാം കോഓഡിനേറ്റർ ശ്വേത സോജൻ, ഐ.ക്യു.എ.സി കോഓഡിനേറ്ററായ ഡോ. സി. പ്രകാശ്, ഡോ. എമിൽഡ ജോസഫ്, ധന്യ മോഹനൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story