Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2021 5:28 AM IST Updated On
date_range 6 Jan 2021 5:28 AM ISTപരസ്യ പ്രസ്താവനകള്‍ക്കെതിരെ മുഖംനോക്കാതെ നടപടി: ഡി.സി.സി
text_fieldsbookmark_border
തൊടുപുഴ: തിരുവനന്തപുരത്ത് ചേര്‍ന്ന കെ.പി.സി.സി നേതൃയോഗ തീരുമാനപ്രകാരം പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പരസ്യപ്രസ്താവനകള്‍ നിരോധിച്ചതായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹീംകുട്ടി കല്ലാർ. സോഷ്യല്‍ മീഡിയയിലൂടെയടക്കം ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടി പ്രവര്‍ത്തകര്‍, പാര്‍ട്ടിക്കെതിരെയോ നേതാക്കള്‍ക്കെതിരായോ പരാമര്‍ശങ്ങള്‍ നടത്തരുത്. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ഉടനടി അച്ചടക്ക നടപടി സ്വീകരിക്കാനാണ് കെ.പി.സി.സി നിര്േദശമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു. ഡി.സി.സി പ്രസിഡൻറിനെതിരെ കൈയേറ്റം: നേതാക്കൾക്കെതിരെ നടപടി തൊടുപുഴ: സംഘടന വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ കെ.എച്ച്. റഷീദ് കപ്രാട്ടിലിനെ ഡി.സി.സി മെംബര്‍ സ്ഥാനത്തുനിന്ന് നീക്കം ചെയ്തതായും ഇ.എച്ച്. ഷാജി ഇടത്തിപ്പറമ്പിലിനെ പ്രാഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കിയതായും ഡി.സി.സി പ്രസിഡൻറ് അറിയിച്ചു. തൊടുപുഴ സിസിലിയ ഹോട്ടലിനു മുന്നിലുണ്ടായ സംഘര്‍ഷത്തോടനുബന്ധിച്ചാണ് നടപടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story