Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിനോദസഞ്ചാരമേഖല...

വിനോദസഞ്ചാരമേഖല ഉണർവിൽ; വട്ടവടയിലെ സ്‌ട്രോബറി കര്‍ഷകർ പ്രതീക്ഷയിൽ

text_fields
bookmark_border
മൂന്നാര്‍: വിനോദസഞ്ചാര മേഖല സജീവമായതോടെ വട്ടവടയിലെ സ്‌ട്രോബറി കര്‍ഷകരും പ്രതീക്ഷയിലാണ്. വിളവെടുപ്പ് കാലത്ത് തോട്ടങ്ങളിലേക്ക് സന്ദര്‍ശകരെത്തി തുടങ്ങിയതോടെ സ്‌ട്രോബറിയുടെ വില്‍പനയും സജീവമായി. ശീതകാല പച്ചക്കറി കൃഷിയുടെ കലവറയായ വട്ടവടയിലെ തോട്ടങ്ങളില്‍ തികച്ചും ജൈവ രീതിയില്‍ പരിപാലിച്ച സ്‌ട്രോബറികള്‍ വിളവെടുപ്പിന്​ പാകമായി കിടക്കുകയാണ്. ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് പാകമായി കിടക്കുന്ന സ്‌ട്രോബറി കായ്കള്‍ പറിച്ചെടുക്കാം രുചിച്ചുനോക്കാം. പ്രകൃതിയുടെ തനിമയില്‍ വിളഞ്ഞ സ്‌ട്രോബറി കായ്കള്‍ പറിച്ചെടുത്ത് ഇവിടെ തന്നെ കഴിക്കാന്‍ കഴിയുന്നത് സഞ്ചാരികള്‍ക്കും വ്യത്യസ്തമായ അനുഭവമാണ് പകര്‍ന്നുനല്‍കുന്നത്. സഞ്ചാരികള്‍ എത്തിത്തുടങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് മേഖലയിലെ സ്‌ട്രോബറി കര്‍ഷകര്‍. വലിയ പ്രതിസന്ധിയില്‍നിന്ന്​ കരകയറാമെന്ന ആശ്വാസവും. സ്‌ട്രോബറി പഴങ്ങള്‍ വില്‍ക്കുന്നതിനൊപ്പം സ്‌ട്രോബറിയുടെ മൂല്യവര്‍ധിത ഉല്‍പന്നങ്ങളും കര്‍ഷകര്‍ തന്നെ നിര്‍മിച്ച് സഞ്ചാരികള്‍ക്ക് നല്‍കുന്നുണ്ട്. കോവിഡില്‍ കുടുങ്ങി ആദ്യ കൃഷി നഷ്​ടമായെങ്കിലും നിലവില്‍ വിളവെടുപ്പ് സമയത്ത് കായ്​കള്‍ വിറ്റഴിക്കാന്‍ കഴിയുന്നതി​ൻെറ സന്തോഷത്തിലാണ് കര്‍ഷകര്‍. എന്നാല്‍, ഉയര്‍ന്ന വില കൂടി കിട്ടിയാല്‍ മാത്രമേ വരുംനാളുകളില്‍ കൃഷിയുമായി മുന്നോട്ടുപോകാന്‍ കഴിയൂയെന്നാണ് കര്‍ഷകര്‍ പറയുന്നത്. ചിത്രം- TDL vattavada frut (1) TDL vattavada frut (2) വിളവെടുപ്പിന് പാകമായി കിടക്കുന്ന സ്​​േട്രാബറി മൂന്നാർ-മാട്ടുപ്പെട്ടി റോഡിൽ അപകട വളവ്​ മൂന്നാര്‍: മൂന്നാര്‍-മാട്ടുപ്പെട്ടി റോഡില്‍ ഫോട്ടോപോയിൻറിന് സമീപം റോഡി​ൻെറ വളവ് നിവര്‍ത്തി ടാറിങ്​ നടത്താത്തത് അപകടങ്ങള്‍ ആവര്‍ത്തിക്കാന്‍ ഇടവരുത്തുന്നു. അപകട മുനമ്പായിരുന്ന ഇവിടെ മണ്ണ് നീക്കി പാതയുടെ വിസ്​താരം വര്‍ധിപ്പിച്ചിട്ടുണ്ടെങ്കിലും റോഡി​ൻെറ വളവ് നിവര്‍ത്തി മണ്ണ് നീക്കിയ ഭാഗത്ത്​ ഇനിയും ടാറിങ്​ നടത്തിയിട്ടില്ല. മൂന്നാര്‍ മാട്ടുപ്പെട്ടി റോഡില്‍ നിരവധി അപകടങ്ങള്‍ നടക്കുന്ന ഭാഗമാണ് ഫോട്ടോ പോയൻറിന് സമീപമുള്ള കൊടും വളവ്. അപകടം തുടര്‍ക്കഥയായപ്പോള്‍ മണ്ണുനീക്കി പാതയുടെ വിസ്​താരം വര്‍ധിപ്പിച്ചു. ഇതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി. വീതി വര്‍ധിപ്പിച്ചെങ്കിലും കൊടുംവളവ് നിവര്‍ത്താനോ ടാറിങ്​ നടത്താനോ നാളിതുവരെ ബന്ധപ്പെട്ടവര്‍ തയാറായിട്ടില്ല. വഴി പരിചിതമല്ലാതെത്തുന്നവര്‍ കൊടുംവളവിലെത്തുമ്പോള്‍ ഏതുവഴി പോകണമെന്ന് ആശയക്കുഴപ്പത്തിലാകുന്നതും വാഹനങ്ങള്‍ വേഗത്തില്‍ വെട്ടിക്കുന്നതും അപകടത്തിന് കാരണമായി തീരുന്നു. ഇതോടെ അപകടങ്ങള്‍ പതിവായി. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു മരണത്തിനും ഇടവരുത്തി. അശാസ്ത്രീയമായാണ് റോഡ് കടന്നുപോകുന്നതെന്നിരിക്കെ മുന്നറിയിപ്പ് ബോർഡ്​ പോലും സ്ഥാപിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാധിച്ചിട്ടില്ല. അപകട സാധ്യത സൂചിപ്പിച്ച് യുവജന പ്രസ്ഥാനം സ്ഥാപിച്ച ദിശാബോഡ് സാമൂഹികവിരുദ്ധര്‍ നശിപ്പിക്കുകയും ചെയ്തു. ചിത്രം -TDL mattupetti മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയൻറില്‍ അപകടത്തിന് ഇടയാക്കുന്ന വളവ്. വളവ് നിവര്‍ത്താന്‍ അധികൃതര്‍ നടപടി ആരംഭിച്ചെങ്കിലും ടാറിങ് നടപടി വൈകുകയാണ്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story